വീണ്ടും കുതിച്ച് പച്ചക്കറി വില
text_fieldsതിരുവനന്തപുരം: സർക്കാർ ഇടപെടലിലും ഫലം കാണാെത പൊതുവിപണിയിൽ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. സവാള ഒഴികെ പച്ചക്കറികൾക്കെല്ലാം ചൊവ്വാഴ്ച വിലയുയർന്നു. കൃഷിവകുപ്പിെൻറ വിപണി ഇടപെടലിെൻറ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ അറുപതിലേക്ക് താഴ്ന്ന ഒരു കിലോ തക്കാളിക്ക് ഇന്നലെ തിരുവനന്തപുരത്ത് 90 മുതൽ 95 രൂപവരെയായി ഉയർന്നു.
പാവയ്ക്ക-104, പയർ -108, വലിയ മുളക് -240, മുരിങ്ങയ്ക്ക -140, വെണ്ടയ്ക്ക- 72, പാവയ്ക്ക -104 എന്നിങ്ങനെയാണ് തിരുവനന്തപുരത്ത് വില. അയൽ സംസ്ഥാനങ്ങളിൽ മഴക്കെടുതിയെന്ന കാരണം പറഞ്ഞ് ഇടനിലക്കാർ വില കുറക്കാൻ തയാറാകാത്തതാണ് വർധനക്ക് കാരണമായത്. എന്നാൽ, സാധനങ്ങൾക്ക് അനാവശ്യ ക്ഷാമം സൃഷ്ടിച്ച് കരിഞ്ചന്തയിൽ വിൽപന നടത്തുന്നതാണ് വില വർധിക്കാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്.
ഏറ്റവും കൂടുതലായി വില വർധനയുണ്ടായ തക്കാളി തമിഴ്നാട്ടിലെ കർഷകർ ഹോർട്ടികോർപ്പിന് നൽകുന്നത് 45-50 രൂപക്കാണ്. ഇതേ വിലക്കാണ് സ്വകാര്യ കച്ചവടക്കാർക്കും ഇവ ലഭിക്കുന്നത്. എന്നാൽ, വിലക്കുറവിൽ ലഭിക്കുന്ന തക്കാളി കേരളത്തിലെ പൊതുവിപണിയിലെത്തുമ്പോൾ വില വർധിക്കുന്നത് ഇവക്ക് ക്ഷാമം സൃഷിക്കുന്നതുകൊണ്ടാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ശരാശരി 75 ടൺ പച്ചക്കറി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുമായി ഹോർട്ടികോർപ് കേരളത്തിലെത്തിക്കുന്നുണ്ട്. തക്കാളിക്ക് -56, മുരിങ്ങയ്ക്ക -89, വെണ്ട -31 എന്നിങ്ങനെയാണ് തിരുവനന്തപുരത്തെ ചൊവ്വാഴ്ചത്തെ ഹോർട്ടികോർപ് വില. ഇതേ നിരക്കിൽ വിൽപന തുടരാനാണ് തീരുമാനം. ഒരാഴ്ചമുമ്പ് മുതൽ സർക്കാർ ഇടപെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി നേരിട്ടെത്തിച്ചതോടെ പൊതുവിപണിയിലും വില കുറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.