Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണത്തിനൊരുമുറം...

ഓണത്തിനൊരുമുറം പച്ചക്കറി: മന്ത്രിമാർ ചേർന്ന് സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

text_fields
bookmark_border
ഓണത്തിനൊരുമുറം പച്ചക്കറി: മന്ത്രിമാർ ചേർന്ന് സെക്രട്ടേറിയറ്റിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു
cancel

തിരുവനന്തപുരം: സംസ്​ഥാന കൃഷി വകുപ്പിെൻ്റ ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്​ഥാനതല ഉദ്ഘാടനം മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ മന്ത്രിമാർ ചേർന്ന് പച്ചക്കറി തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു. സെക്രട്ടറിയേറ്റ് അങ്കണത്തിലെ ഉദ്യാനത്തിൽ രാവിലെ 11:30 നാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്​റ്റിൻ, രാമചന്ദ്രൻ കടന്നപ്പിള്ളി, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു, ജെ.ചിഞ്ചു റാണി, ചീഫ് സെക്രട്ടറി വി. വേണു എന്നിവരും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക്​, ഡയറക്ടർ അദീല അബ്ദുള്ള​ എന്നിവരും പങ്കെടുത്തു.

സംസ്​ഥാനത്ത് എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്​കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, കൂടാതെ സുരക്ഷിത പച്ചക്കറി ഉല്പാദനം കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ മലയാളികളുടെ ദേശീയ ഉൽസവമായ ഓണത്തോടനുബന്ധിച്ച് കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് ഓണത്തിനൊരുമുറം പച്ചക്കറി’.

സുരക്ഷിത പച്ചക്കറി ഉല്പാദനത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്​ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി 2024–25 സാമ്പത്തിക വർഷം നടപ്പിലാക്കുന്നത്്. വിപണിയിൽ നാടൻ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനും, ഓണവിപണിയിൽ ഉണ്ടായേക്കാവുന്ന പച്ചക്കറി വിലക്കയറ്റത്തെ ഒരു പരിധി വരെ നിയന്ത്രിക്കാനും പദ്ധതിക്ക് മുൻ വർഷങ്ങളിൽ കഴിഞ്ഞു.

പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് പാക്കറ്റുകൾ, തൈകൾ, ദീർഘകാല പച്ചക്കറി തൈകൾ എന്നിവ സംസ്​ഥാനത്തെ 1076 കൃഷിഭവനുകൾ വഴി സൗജന്യമായി നൽകുന്നു. കർഷകർ, കൃഷിക്കൂട്ടങ്ങൾ, വിദ്യാർത്ഥികൾ, സഹകരണ സ്​ഥാപനങ്ങൾ, കുടുംബശ്രീകൾ, ഉദ്യോഗസ്​ഥർ, സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയം ഭരണ സ്​ഥാപനങ്ങൾ തുടങ്ങി പൊതു സമൂഹത്തിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്​ഥാന പച്ചക്കറി വികസന പദ്ധതിയുടെ ഘടകമായാണ് മേൽ പദ്ധതി നടത്തപ്പെടുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ 6045 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് പച്ചക്കറി വികസന പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1 ലക്ഷം സങ്കരയിനം പച്ചക്കറി വിത്ത് പായ്ക്കറ്റുകളും, 50 ലക്ഷം സങ്കരയിനം പച്ചക്കറി തൈകളും വിതരണം നടത്തുന്നു. വീട്ടുവളപ്പിൽ പച്ചക്കറി കൃഷി േപ്രാഝാഹനത്തിനായി നാല് മുതൽ അഞ്ച് വരെ പച്ചക്കറി വിത്തിനങ്ങൾ അടങ്ങിയ 25 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, 40 ലക്ഷം പച്ചക്കറി തൈകളും, വിവിധ മാധ്യമങ്ങൾ മുഖേന മൂന്ന് ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും, ദീർഘകാല വിളകളായ അഗത്തി, മുരിങ്ങ, കറിവേപ്പ് എന്നിവയുടെ ഒരു ലക്ഷം തൈകളും പൂർണമായും സൗജന്യമായി വിതരണം നടത്തുന്നു.

സ്​ഥലപരിമിതി മൂലം കൃഷി ചെയ്യാൻ സാധിക്കാത്ത കർഷകർക്ക് മട്ടുപ്പാവ് കൃഷിക്കായി 8000 യൂനിറ്റ് മൺചട്ടി/ഒഉജഋ ചട്ടികളിൽ 25 എണ്ണം വിവിധ ഇനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് നൽകി വരുന്നു. ഓണക്കാലത്ത് സുരക്ഷിത പച്ചക്കറി വീട്ടുവളപ്പിൽ നിന്നും തന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 100 സ്​ക്വയർ മീറ്ററിന് 50,000/– രൂപ ധനസഹായത്താൽ 30000 സ്​ക്വയർ മീറ്ററിൽ മഴമറ കൃഷി നടപ്പിലാക്കുന്നു. സർക്കാർ/സർക്കാരിതര/സ്വകാര്യ സ്​ഥാപനങ്ങളിൽ േപ്രാജക്ട് അടിസ്​ഥാനത്തിൽ പച്ചക്കറി കൃഷി േപ്രാഝാഹിപ്പിച്ചു വരുന്നുണ്ട്.

വാണിജ്യാടിസ്​ഥാനത്തിലുള്ള പച്ചക്കറി കൃഷി േപ്രാൽസാഹിപ്പിക്കുന്നതിനായി ഹെക്ടറൊന്നിന് ഒരു ലക്ഷം രൂപ ധനസഹായത്തിൽ 203 ഹെക്ടർ സ്​ഥലത്ത് കൃത്യതാ കൃഷി നടപ്പിലാക്കുന്നു. ഇതു കൂടാതെ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് ഹെക്ടർ സ്​ഥലത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് ക്ലസ്​റ്റർ ഘടകത്തിൽ ഉൾപ്പെടുത്തി 1.25 ലക്ഷം ധനസഹായം നൽകുന്നു.

ക്ലസ്​റ്ററുകളിൽ ഉൾപ്പെടാതെ കൃഷി ചെയ്യുന്ന കൃഷിക്കാർക്ക് സ്​റ്റാഗേർഡ് ക്ലസ്​റ്ററിൽ ഉൾപ്പെടുത്തി ഹെക്ടറൊന്നിന് പന്തൽ ആവശ്യമുള്ളതിന് 25,000 രൂപയും, പന്തൽ ആവശ്യമില്ലാത്തതിന് 20,000 രൂപയും ധനസഹായം നൽകി വരുന്നു. ശീതകാല പച്ചക്കറി ഇനങ്ങൾ കൃഷി ചെയ്യുന്നതിനായി ഹെക്ടറൊന്നിന് 30,000 രൂപയും പരമ്പരാഗത പച്ചക്കറി ഇനങ്ങളുടെ േപ്രാഝാഹനത്തിനായി ഹൊക്ടറൊന്നിന് 10,000 രൂപ ധനസഹായം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vegetables for Onam: Ministers started vegetable cultivation at the Secretariat
Next Story