34.05 ടൺ പച്ചക്കറി കൂടിയെത്തി; വില കുറയുന്നു
text_fieldsതിരുവനന്തപുരം: പച്ചക്കറി വില വർധന നിയന്ത്രിക്കാൻ കൃഷി വകുപ്പ് കൈക്കൊണ്ട നടപടികളുടെ ഭാഗമായി 34.05 ടൺ പച്ചക്കറി കൂടിയെത്തി. മൈസൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നാണ് ഇവ എത്തിയത്.
വ്യാഴാഴ്ച 41 ടൺ പച്ചക്കറി സംസ്ഥാനത്ത് എത്തിയിരുന്നു. ആകെ 75.05 ടൺ പച്ചക്കറി എത്തിയതോടെ വില സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. ഇവ വിവിധ ജില്ലകളിലെ ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിെൻറ വി.എഫ്.പി.സി.കെ വിൽപനശാലകളിലേക്ക് കൈമാറി.
തെക്കൻ മേഖല ജില്ലകളിൽ 22.05 ടണ്ണും വടക്കൻ മേഖലകളിൽ 12 ടണ്ണുമാണ് കൈമാറിയത്. വരും ദിവസങ്ങളിൽ കൂടുതൽ ലോഡ് എത്തുമെന്നും പൊതുവിപണിയിൽ വില കുറയുന്നതുവരെ ഇക്കാര്യത്തിൽ കൃഷിവകുപ്പിെൻറ ഇടപെടൽ ഉണ്ടാകുമെന്നും കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. വ്യാഴാഴ്ച വന്ന ലോഡിൽ തെക്കൻ ജില്ലകളിലേക്കുള്ളവ തിരുവനന്തപുരത്തും വടക്കൻ ജില്ലകളിലേത് കോഴിക്കോടുമാണ് എത്തിച്ചത്.
ഇതിൽ 10 ടണ്ണോളം സവാളയും ഉൾപ്പെടും. തമിഴ്നാട്, കർണാടക സർക്കാറുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികളാണ് കേരള വിപണിയിൽ എത്തിത്തുടങ്ങിയത്.തക്കാളി വില കുതിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നുവന്ന ആദ്യലോഡിൽ കൂടുതലും തക്കാളിയായിരുന്നു. പൊതുവിപണിയിയെക്കാൾ 40 രൂപ കുറച്ച് 80 രൂപക്ക് വിൽക്കാനാണ് വ്യാഴാഴ്ച നിർദേശം നൽകിയത്. വെള്ളിയാഴ്ച കൂടുതൽ ലോഡ് എത്തിയതോടെ അത് 68 രൂപയിലേക്ക് താണു.
ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ വിൽപനശാലകളിലെ വില. വ്യാഴം, വെള്ളി എന്ന ക്രമത്തിൽ:
അമര 53 49
കത്തിരി 48 45
വഴുതന 63 59
വെണ്ട 33 31
പാവക്ക 60 60
കാരറ്റ് 55 52
തക്കാളി 80 68
ബീറ്റ്റൂട്ട് 30 29
മുരിങ്ങക്ക 98 89
കാബേജ് 26 25
ബീൻസ് 66 63
സവാള 35 32
പടവലം 38 38
വെള്ളരി 29 27
മത്തൻ 15 15
ചീര 45 40
ചെറിയഉള്ളി 50 46
ഉരുളക്കിഴങ്ങ് 42 32
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.