വാഹന വിവരങ്ങൾ ഇനി മൊബൈൽ ഫോണിലേക്ക്; നമ്പർ തിരുത്താം, ചേർക്കാം
text_fieldsതിരുവനന്തപുരം: മോേട്ടാർ വാഹന വകുപ്പ് സേവനങ്ങൾ പൂർണമായും മൊബൈൽ നമ്പർ അധിഷ്ഠിത ഒാൺലൈനിലേക്ക് മാറുന്നു. സംസ്ഥാനത്തെ 1.4 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ രാജ്യവ്യാപക കേന്ദ്രീകൃത രജിസ്ട്രേഷന് സംവിധാനമായ 'വാഹനി'ലേക്ക് മാറിയിട്ടുണ്ട്. വാഹനങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകളും സേന്ദശങ്ങളും ഉടമകളുടെ മൊബൈലിലേക്കാണെത്തുക. വാഹന്‍ സംവിധാനത്തില്‍ മൊബൈല്‍ നമ്പര്‍ നിര്‍ണായകമാണ്.
നിലവിലെ രേഖകളിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിയും പലതും ഉപയോഗത്തിലില്ലാത്തതോ ഇടനിലക്കാരുടേതോ ആണ്. ഇത് നേരിട്ട് ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
മൊബൈൽ നമ്പർ ഉൾപ്പെടുത്താനും തെറ്റായവ തിരുത്താനും വാഹൻ സോഫ്റ്റ്വെയറിൽ (www.parivahan.gov.in) സൗകര്യമുണ്ട്. മൊബൈല്‍ നമ്പര്‍ തിരുത്താനും പുതിയ നമ്പര്‍ ഉള്‍ക്കൊള്ളിക്കാനും ഉടമക്കാകും.
ഒാരോ സേവനത്തിനുമുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈലിലാകും ലഭിക്കുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് ഉള്‍പ്പെടെ വിവരങ്ങളും മൊബൈലില്‍ ലഭിക്കും. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വാഹനങ്ങള്‍ കൈമാറുന്നവര്‍ക്ക് പിന്നീട് പിഴ അടക്കേണ്ടിവരുന്നുണ്ട്. ആരാണ് ഈ സമയം വാഹനം ഓടിച്ചതെന്ന് കണ്ടെത്താനും കഴിയില്ല. ടാക്സി വാഹന ഉടമകൾക്ക് ഏറെ പ്രയോജനകരമാണ് ഈ സംവിധാനം.
ഡ്രൈവര്‍മാരുടെ പിഴവിന് കാലം കഴിഞ്ഞ് ഉടമ പിഴ നല്‍കേണ്ടി വരുന്നത് ഒഴിവാക്കാം
വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴുമൊക്കെ ഉടമയെ കണ്ടെത്താന്‍ മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന് ഉപകരിക്കും. ഓണ്‍ലൈന്‍ അപേക്ഷകളുടെ പുരോഗതിയും മൊബൈലില്‍ അറിയാം. ഒാരോ ഘട്ടത്തിലും എസ്.എം.എസ് ലഭിക്കും.
ഓഫിസുകളില്‍നിന്ന് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തപാലില്‍ അയക്കുമ്പോള്‍ സ്പീഡ് പോസ്റ്റ് നമ്പര്‍ സഹിതം മൊബൈലില്‍ സന്ദേശമെത്തും. തപാല്‍ മടങ്ങുന്നത് ഒഴിവാക്കാന്‍ കഴിയും. രജിസ്ട്രേഷന് രേഖകള്‍ അടക്കം പ്രധാനപ്പെട്ട രേഖകള്‍ തപാലില്‍ അയക്കവേ നഷ്ടമാകുന്നതും ഒഴിവാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.