നാളെ മുതൽ കർശന വാഹനപരിശോധന; പിഴ ഈടാക്കില്ല, കോടതിക്ക് റിപ്പോർട്ട് നൽകും
text_fieldsതിരുവനന്തപുരം: ഗതാഗത നിയമലംഘനം സംബന്ധിച്ച പരിശോധന കർശനമാക്കാൻ മോേട്ടാർ വാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗത്തിന് ഗതാഗതസെക്രട്ടറി നിർദേശം നൽകി. ഉയർന്ന പിഴ തൽക്കാലം ഇൗടാക്കില്ല. വാഹനപരിശോധനയിൽ ഒാണക്കാലത്ത് ഇളവ് നൽകിയിരുന്നു. ഉയർന്ന പിഴ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച ്ചിട്ടുമുണ്ട്.
പിഴക്കാര്യത്തിലടക്കം തീരുമാനം വ്യക്തമായ ശേഷം പരിശോധന സജീവമാക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വിഷയത്തിൽ വ്യക്തത വരുന്നതുവരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ വിശേഷിച്ചും. ബോധവത്കരണം ലക്ഷ്യമാക്കി പരിശോധന നടത്താനാണ് നിർദേശിച്ചിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു. നിരീക്ഷണകാമറകൾ വഴി പിടികൂടുന്ന റോഡിലെ നിയമലംഘനങ്ങൾ കോടതിയിലേക്ക് കൈമാറാൻ നിർദേശം നൽകിയതിനെ, ‘റോഡിലെ എല്ലാ നിയമലംഘനങ്ങളും പിടികൂടി കോടതിക്ക് കൈമാറണമെന്ന്’ ചില കേന്ദ്രങ്ങൾ തെറ്റായ വ്യാഖ്യാനം നൽകുകയാണെന്നും അധികൃതർ വിശദീകരിച്ചു.
പിഴ കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് നൽകിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് മാത്രമായി ഇളവ് നൽകാനുമാകില്ല. അതേസമയം, നിയമം നടപ്പാക്കുന്ന കാര്യത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാവിലെ പത്തിന് മോേട്ടാർ വാഹനവകുപ്പിലെയും പൊലീസിലെയും ഉന്നതരുടെ യോഗം വിളിച്ചത്. ശനിയാഴ്ചക്കകം കേന്ദ്രത്തിൽനിന്ന് വ്യക്തമായ നിർദേശമുണ്ടായില്ലെങ്കിൽ ഉന്നതതലയോഗത്തിലും കാര്യമായ തീരുമാനമെടുക്കാനാവില്ല.
പരിശോധനയും പിഴയും കുറഞ്ഞതോടെ ഇൗ ഇനത്തിലെ സംസ്ഥാന സർക്കാറിെൻറ വരുമാനം കുറഞ്ഞിട്ടുണ്ട്. ആദ്യത്തെ അഞ്ച് ദിവസത്തെ കണക്കനുസരിച്ച് 46 ലക്ഷം രൂപയാണ് പിഴയിനത്തിൽ കിട്ടിയത്. ഒാണക്കാലത്തെ ഇളവ് പ്രഖ്യാപിച്ചതോടെ വരവ് കുറഞ്ഞു. പഴയ നിരക്കുള്ളപ്പോൾ ശരാശരി എട്ടു ലക്ഷം രൂപ പ്രതിദിനം പിഴയിനത്തിൽ മോേട്ടാർ വാഹനവകുപ്പിന് കിട്ടാറുണ്ട്. പിഴ പത്ത് മടങ്ങുവരെ വർധിച്ച സാഹചര്യത്തിൽ പിഴത്തുകയിലെ വർധന വരുമാനം കാര്യമായി വർധിപ്പിക്കുമെന്നായിരുന്നു വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.