വാഹനപരിശോധന കുറഞ്ഞു; മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: വാഹനപരിശോധനയും പിഴ ഇൗടാക്കുന്നതും കുറഞ്ഞതിനെ തുടർന്ന് മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. 30 ആർ.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരോടാണ് ട്രാന്‍സ്പോര്‍ട്ട് കമീഷണർ വിശദീകരണം തേടിയത്. വാഹനപരിശോധന കുറഞ്ഞതിെൻറ കാരണം നിശ്ചിത ദിവസത്തിനുള്ളില്‍ അറിയിക്കണം. തെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ചില്‍ വാഹനപരിശോധന കുറഞ്ഞതാണ് നടപടിക്ക് വഴിെവച്ചത്.
തെരഞ്ഞെടുപ്പ് ജോലിത്തിരക്ക് മൂലം പഴയപടി വാഹനപരിശോധന നടന്നിട്ടില്ലെന്ന് മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് ആവശ്യത്തിനുവേണ്ടി റവന്യൂവകുപ്പ് ആവശ്യപ്പെട്ട വാഹനങ്ങള്‍ എത്തിക്കേണ്ട ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായിരുന്നു. പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്ക് യാത്രചെയ്യാന്‍ ബസുകള്‍, മിനിവാനുകള്‍ എന്നിവ ഒരുക്കേണ്ടിയും വന്നു.
ആഴ്ചകൾ ഇതിനായി ചെലവഴിക്കേണ്ടിവന്നു. കോവിഡ് രോഗവ്യാപനം വര്‍ധിച്ചതും വാഹനപരിശോധനക്ക് തടസ്സമായതായി ജീവനക്കാർ പറയുന്നു. വാഹനപരിശോധന കുറയുന്നത് റോഡ് സുരക്ഷാനടപടികളെ ബാധിക്കുന്നതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നതാണ് ഒൗദ്യോഗിക വിശദീകരണം. ഓണ്‍ലൈന്‍ സംവിധാനമായ ഇ-ചെലാന്‍ വഴി ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാന്‍ സാധിക്കുമെന്നിരിക്കെ, അതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല.
ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നതുൾപ്പെടെ പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. അതും പലരും പാലിച്ചില്ല. ഇൗ സാഹചര്യത്തിൽകൂടിയാണ് വിശദീകരണം തേടിയതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.