വാഹന പാര്‍ക്കിങ്: പ്രതിഷേധത്തിൽ തിളച്ച് കരിപ്പൂർ;രാജ്യവ്യാപകമായി സമയം നീട്ടിയേക്കും
text_fieldsകൊണ്ടോട്ടി: വാഹന പാര്‍ക്കിങ് പരിഷ്കാരത്തിനെതിരെ പ്രതിഷേധത്തിൽ തിളച്ച് കരിപ്പൂർ. യൂത്ത് േകാൺഗ്രസ് ജില്ല കമ്മിറ്റിയും മലബാർ െഡവലപ്മെൻറ് ഫോറവുമാണ് (എം.ഡി.എഫ്) വിമാനത്താവള പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രവർത്തകരുടെ നിയമലംഘന സമരവുമായി വെള്ളിയാഴ്ച രാവിലെ യൂത്ത് കോൺഗ്രസാണ് ആദ്യമെത്തിയത്. ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊളത്തൂര്‍ ജങ്ഷനിൽനിന്ന് വാഹനങ്ങളുമായെത്തിയ പ്രവര്‍ത്തകരെ നുഅ്മാന് ജങ്ഷനില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സമരം സംസ്ഥാന ഉപാധ്യക്ഷന്‍ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
ലത്തീഫ് കൂട്ടാലുങ്ങല്‍, അഷ്റഫ് കുഴിമണ്ണ, അന്‍വര്‍ അരൂര്‍, എം.കെ. ഷറഫുദ്ദീന്, ഹുസൈന് കുട്ടി, കെ.പി. ഷറഫുദ്ദീന്, ഇസ്ലാഹ് മങ്കട, ജമാല്‍ കരിപ്പൂര്‍, മുഹമ്മദ് ഷിമിലി, കെ.പി. ഫാരിസ് എന്നിവര്‍ സംസാരിച്ചു.
ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ ഹജ്ജ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച എം.ഡി.എഫ് മാര്‍ച്ച് പ്രവേശന കവാടത്തിനു സമീപം പൊലീസ് തടഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യാഥാര്‍ഥ്യത്തിനു നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞ് കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് അദ്ദേഹം പറഞ്ഞു.
ഹജ്ജ് പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കുക, വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുക, കോവിഡ് പരിശോധനയുടെ പേരില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ അഷറഫ് കളത്തിങ്ങല്‍പ്പാറ അധ്യക്ഷത വഹിച്ചു. ഹുസൈന് മടവൂര്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാൻ എടക്കുനി, പി. അബ്ദുറഹ്മാന് (ഇണ്ണി), സന്തോഷ് കുറ്റ്യാടി, പ്രഫ. നാസര്‍ കിഴിശ്ശേരി, യു. തിലകന്, ഷാദി മുസ്തഫ, കരീം എടപ്പാള്‍, പ്രത്യുരാജ് നാറാത്ത്, പി.എ. ആസാദ്, കരീം എടപ്പാള്‍, സജ്ന വെങ്ങേരി, ഹസീബ് കൊണ്ടോട്ടി, ഒ.കെ. മന്‍സൂര്‍, റസീന കോട്ടക്കല്‍, ജമാല്‍ കോരങ്ങത്ത്, ജമാല്‍ വടകര, സുബൈര്‍ കോട്ടക്കല്‍, സലാം മണ്ണാറക്കല്‍, അഷ്റഫ് മനരിക്കല്‍, ഷബീര്‍, മഹ്ബൂബ് തയ്യില്‍, സി.പി. അബ്ദുറഹ്മാന്, ഉമ്മര്‍ കോയ തുറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മൂന്ന് മിനിറ്റ് പരിധി: രാജ്യവ്യാപകമായി സമയം നീട്ടിയേക്കും
കരിപ്പൂർ: വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയ പാർക്കിങ് പരിഷ്കാരത്തിെൻറ ഭാഗമായി യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും കൂടുതൽ സമയം അനുവദിച്ചേക്കും. നിലവിൽ മൂന്ന് മിനിറ്റിനകം യാത്രക്കാരെ ഇറക്കണമെന്നാണ് നിർദേശം. സമയപരിധി കരിപ്പൂർ ഉൾപ്പെെട അതോറിറ്റിയുടെ എല്ലാ വിമാനത്താവളങ്ങളിലും നീട്ടിയേക്കും. സമയപരിധി അവസാനിച്ചാൽ 500 രൂപയാണ് പിഴയായി ഇൗടാക്കുന്നത്. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നിരവധി പരാതിയാണ് ഇതു സംബന്ധിച്ച് ലഭിച്ചത്. മറ്റു വിമാനത്താവളങ്ങളിൽ നിന്നും സമാനമായ എതിർപ്പുകൾ ഉയർന്നതോടെയാണ് വിഷയം പുനഃപരിേശാധിക്കാൻ ധാരണയായത്. അതോറിറ്റി ആസ്ഥാനത്ത് കമേഴ്സ്യൽ വിഭാഗത്തോട് അടിയന്തരമായി യോഗം ചേർന്ന് സമയപരിധി പുനർനിർണയിക്കാനാണ് നിർദേശം നൽകിയത്. യാത്രക്കാരുടെ പ്രതിഷേധം പരിഗണിക്കണമെന്ന നിലപാടിലാണ് കരിപ്പൂരിൽ നിന്നും ഉൾപ്പെെട നിർദേശം അതോറിറ്റി ആസ്ഥാനത്ത് ലഭിച്ചത്.
സമയപരിധി മാത്രം നീട്ടിയാൽ പോരാ...
അതേസമയം, പുതിയ പാർക്കിങ് പരിഷ്കാരം കരിപ്പൂരിൽ നടപ്പാക്കണമെങ്കിൽ അനുബന്ധമായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കരിപ്പൂർ പോലെയുള്ള വിമാനത്താവളങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ യാത്രക്കാരെ ഇറക്കാനും കയറ്റാനും സാധിക്കില്ല. ഒരു കുടുംബത്തിന് ഇറങ്ങാനും ട്രോളികൾ കണ്ടെത്തി ബാഗേജുകൾ മാറ്റാനും മൂന്ന് മിനിറ്റ് മതിയാകില്ല. സമയപരിധി നീട്ടുന്നതോടൊപ്പം സൗകര്യങ്ങളും ഏർപ്പെടുത്തണം. ട്രോളികൾ അടുത്തടുത്തായി ലഭ്യമാവുകയും റോഡിൽ തടസ്സം ഒഴിവാക്കാൻ പ്രത്യേക ട്രോളി പാത ഉണ്ടായിരിക്കുകയും വേണം. ഇപ്പോൾ വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നതിനും, വാഹനം ഒാടിക്കുന്നതിനിടയിലൂടെ യാത്രക്കാർ ബാഗേജ് ട്രോളികളുമായി പോകുന്ന വിഷയത്തിനും പരിഹാരം കാണണം.
മറ്റു വിമാനത്താവളങ്ങളിൽനിന്ന് വ്യത്യസ്തമായി കരിപ്പൂരിൽ ടെർമിനലിന് മുന്നിലായി സ്ഥലപരിമിതിയുള്ളതിനാൽ എല്ലായ്പ്പോഴും തിരക്കാണ്. റോഡ് രണ്ടു വരി മാത്രമായതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിന് ടെർമിനലിെൻറ മുന്നിൽ താഴ്ന്ന നിലയിലുള്ള പാർക്കിങ് ഏരിയയിൽ റോഡ് വീതി കൂട്ടാമെന്നതടക്കമുള്ള നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. പാർക്കിങ് ഏരിയയിൽ പ്രവേശിക്കുന്നതിൽ ഇപ്പോൾ ജീവനക്കാരും പ്രയാസം നേരിടുന്നുണ്ട്. സ്റ്റാഫ് വാഹന പാർക്കിങ് ഏരിയയിലേക്കുള്ള പ്രവേശനം മറ്റു വിമാനത്താവളങ്ങളിലേതിന് സമാനമായി പ്രത്യേകവും നേരിട്ടുള്ളതുമായിരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.