വാഹന നികുതി വെട്ടിപ്പ്: കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsേകാഴിക്കോട്: വാഹന നികുതി വെട്ടിച്ചുവെന്ന കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലർ കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. വാഹനം പുതുച്ചേരിയിൽ രജിസ്ട്രേഷൻ നടത്തി നികുതി വെട്ടിച്ചുവെന്ന പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ചോദ്യംചെയ്യുന്നതിനായി ഫൈസലിനെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഒാഫിസിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത കാർ നികുതി അടക്കാതെ കേരളത്തിൽ ഓടിക്കുക വഴി നികുതിവെട്ടിപ്പ് നടത്തിയതായി കാണിച്ച് കൊടുവള്ളി നഗരസഭ ഡെപൂട്ടി ചെയർമാൻ എ.പി. മജീദ് മാസ്റ്ററാണ് ആർ.ടി.ഒ ഉൾപ്പെടെയുള്ളവർക്ക് ഒക്ടോബർ 28ന് പരാതി നൽകിയത്.
തുടർന്ന് കാരാട്ട് ഫൈസലിെൻറ ഉടമസ്ഥതയിലെ പുതുച്ചേരി രജിസ്ട്രേഷനിലുള്ള മിനി കൂപ്പറിെൻറ രേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് കാരാട്ട് ഫൈസല്‍ തയാറായില്ല. തുടര്‍ന്നായിരുന്നു വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിെൻറ അടിസ്ഥാനത്തില്‍ പിഴ ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിെൻറ തീരുമാനം.
ഡിസംബര്‍ 20ന് 7,74,800 രൂപ നികുതി അടക്കണമെന്ന് കാട്ടി ഫൈസലിന് നോട്ടീസ് നല്കി. നോട്ടീസ് കൈപ്പറ്റിയെങ്കിലും പിഴ അടക്കാന്‍ തയാറായില്ല.
വാഹനം കേരളത്തിലാണ് ഉപയോഗിക്കുന്നതെന്ന കണ്ടെത്തല്‍ തെറ്റാണെന്നും രണ്ടോ മൂന്നോ ദിവസം മാത്രമാണ് കേരളത്തില്‍ ഉപയോഗിച്ചതെന്നുമായിരുന്നു മറുപടി. അതിനാല്‍, നികുതി അടക്കണമെന്ന നിര്‍ദേശം നിയമപ്രകാരമല്ലെന്നും കാരാട്ട് ഫൈസല്‍ നോട്ടീസിന് മറുപടി നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.