വാഹന രജിസ്ട്രേഷന്‍: നിബന്ധന കോടതി ശരിവെച്ചു
text_fieldsകൊച്ചി: മലിനീകരണ നിയന്ത്രണത്തിന്‍െറ ഭാഗമായ ഭാരത് സ്റ്റേജ് നാല് നിലവാരത്തിലുള്ള ഭാരവാഹനങ്ങള്‍ മാത്രമേ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തുനല്‍കാവൂയെന്ന മോട്ടോര്‍ വാഹന നിയമത്തിലെ നിബന്ധന ഹൈകോടതി ശരിവെച്ചു. ഭാരത് സ്റ്റേജ് നാലില്‍ താഴെയുള്ള വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ വാഹന ഡീലര്‍മാരായ നെടുമ്പാശ്ശേരിയിലെ ഓട്ടോബന്‍ നല്‍കിയ ഹരജി തള്ളിയാണ് സിംഗിള്‍ബെഞ്ചിന്‍െറ ഉത്തരവ്.
കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് 2010 ഏപ്രില്‍ ഒന്നു മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് ഭാരത് സ്റ്റേജ് നാല് നിലവാരം വേണമെന്ന നിബന്ധന കൊണ്ടുവന്നത്. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രാബല്യത്തില്‍ വരുത്തിയ നിബന്ധന 2016 ഏപ്രില്‍ മുതലാണ് കേരളത്തില്‍ നടപ്പാക്കിയത്. ‘നാലുചക്ര വാഹനങ്ങള്‍’ എന്ന് പ്രത്യേകം പരാമര്‍ശിച്ചാണ് നിബന്ധന ബാധകമാക്കിയിട്ടുള്ളതെന്നും നാലില്‍ കൂടുതല്‍ ചക്രങ്ങളുള്ളവക്ക് ഇത് ബാധകമല്ളെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
എന്നാല്‍, കുറഞ്ഞത് നാല് ചക്രമുള്ള ചരക്ക്, യാത്രാവാഹനങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന മോട്ടോര്‍വാഹന നിയമത്തിലെ 115 ഉപനിയമം 14 മുതല്‍ 17 വരെയുള്ള ഭാഗത്താണ് ഭേദഗതി കൊണ്ടുവന്നിട്ടുള്ളതെന്നായിരുന്നു കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ വാദം. കുറഞ്ഞത് നാലുചക്ര യാത്രാ വാഹനങ്ങളെ ‘എം’ വിഭാഗത്തിലും ചരക്കുവാഹനത്തെ ‘എന്‍’ വിഭാഗത്തിലുമാണ് ഈ ഉപവകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇതേ ഉപവകുപ്പില്‍ വരുത്തിയിട്ടുള്ള ഭേദഗതി അതില്‍ പരാമര്‍ശിക്കുന്ന വിഭാഗത്തില്‍വരുന്ന വാഹനങ്ങള്‍ക്ക് ബാധകമാണെന്ന് സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.