Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹന രജിസ്​ട്രേഷന്...

വാഹന രജിസ്​ട്രേഷന് കേരളത്തിൽ ​നികുതി കൂടുതൽ, പുനഃപരിശോധിക്കും -മന്ത്രി​

text_fields
bookmark_border
KB Ganesh Kumar
cancel

തിരുവനന്തപുരം: മറ്റു​ സംസ്ഥാനങ്ങളെക്കാൾ കേരളത്തിൽ കോൺട്രാക്ട്​​ കാ​ര്യേജ്​ ബസുകൾക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ്​ കുമാർ.

50ൽ താഴെ ബസുകളേ കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡിൽ രജിസ്റ്റർ ചെയ്​താൽ കുറഞ്ഞ നികുതിയേ ഉള്ളൂ. വലിയ നികുതി വരുമാനമാണ്​ കേരളത്തിന്​ ഇതുവഴി നഷ്ടപ്പെടുന്നത്​. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും.

കെ.എസ്​.ആർ.ടി.സിയുടെ കുത്തക റൂട്ടുകളിൽ കെ.എസ്​.ആർ.ടി.സി സാന്നിധ്യം കുറവാണ്​. ഇത്തരം റൂട്ടുകളിൽ കെ.എസ്​.ആർ.ടി.സി വ്യാപിപ്പിക്കും. കെ.എസ്​.ആർ.ടി.സിക്കു​വേണ്ടി മാറ്റിവെച്ച റൂട്ടുകളിൽ ജനങ്ങളെ അനാഥരാക്കി വിടാനാകില്ല. - ഗണേഷ്​ കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle registrationK B Ganesh Kumar
News Summary - vehicle registration tax will be revised says KB ganesh Kumar
Next Story