വാഹന നികുതി കുടിശ്ശിക: ഒറ്റത്തവണ അടച്ചാൽ പണം ലാഭം; മാർച്ച് 31 വരെ നീട്ടി
text_fieldsതിരുവനന്തപുരം: വാഹന നികുതി കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടി. പദ്ധതി പ്രകാരം കുടിശ്ശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശ്ശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.
31-03-2020ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാലുവർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളിൽനിന്ന് ഒഴിവാകാം.
വാഹനം സംബന്ധിച്ച് വാഹന ഉടമയ്ക്ക് ഒരു വിവരവും ഇല്ലെങ്കിലോ, വാഹനം പൊളിച്ച് കളഞ്ഞെങ്കിലോ, വാഹനം മോഷണം പൊയെങ്കിലോ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നികുതി അടച്ച ശേഷം 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം.
ഭാവിയിലെ നികുതി ബാധ്യതകളിൽനിന്ന് ഇതിലൂടെ ഒഴിവാകാം. തുടർന്നും സർവിസ് നടത്താനാഗ്രഹിക്കുന്ന വാഹന ഉടമകൾക്ക് 2020 ഏപ്രിൽ ഒന്നു മുതലുള്ള നികുതി അടച്ച് രേഖകൾ സാധുവാക്കി സർവിസ് നടത്തുന്നതിന് അനുമതി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.