വാഹന നികുതി, പെേട്രാളിയം സെസ് കിഫ്ബിക്ക്: നിയമഭേദഗതി റദ്ദാക്കണമെന്ന് ഹരജി
text_fieldsകൊച്ചി: വാഹന നികുതിയിലൂടെയും പെട്രോളിയം സെസിലൂടെയും സർക്കാറിന് ലഭിക്കുന്ന തുകയുടെ ഒരുഭാഗം കിഫ്ബിക്ക് ൈകമാറുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. ഇക്കാര്യം ഉൾപ്പെടുത്തി 2016ൽ കിഫ്ബി നിയമത്തിൽ നടപ്പാക്കിയ ഭേദഗതി ചോദ്യം ചെയ്ത് തിരുവനന്തപുരം സ്വദേശി അഡ്വ. എൻ. കൃഷ്ണപ്രസാദാണ് പൊതുതാൽപര്യഹരജി നൽകിയിരിക്കുന്നത്.
വാഹന നികുതിയിൽനിന്നും പെട്രോളിയം സെസിൽനിന്നും നിശ്ചിത തുക കിഫ്ബിയിലേക്ക് നൽകേണ്ടിവരുന്ന വിധത്തിൽ നിയമം ഭേദഗതി ചെയ്തത് ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് ഹരജിയിലെ ആരോപണം. എല്ലാ ഫണ്ടുകളിലും നിയമസഭക്ക് അവകാശപ്പെട്ട നിയന്ത്രണത്തിനുമേലുള്ള കടന്നുകയറ്റവുമാണ്.
മസാല ബോണ്ട് നിയമപരമല്ലാത്തതിനാൽ ഇതിൽ നിക്ഷേപിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിനോ കിഫ്ബിക്കോ ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നും ഭേദഗതി റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.