വാഹന ഉപയോഗം: 6.75 ലക്ഷം രൂപ അടയ്ക്കാനുള്ള നോട്ടീസ് ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി
text_fieldsതിരുവനന്തപുരം: ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിന് വാഹന ദുരുയോഗത്തിന് ആറേമുക്കാൽ ലക്ഷം രൂപ അടയ്ക്കാൻ നൽകിയ നോട്ടീസ് ചട്ട പ്രകാരമാണെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടേഷൻ കാലത്തെ നടപടികൾക്ക് നിയമനാധികാരിക്ക് നടപടിയെടുക്കാമെന്നും ബോർഡ് ഡയറക്ടർമാർക്ക് വേണ്ടി ഫേസ്ബുക്ക് വഴി നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.
2019 മുതൽ ബോർഡ് വിജിലൻസ് വിശദമായി പരിശോധിച്ചുവന്ന ഫയലിലാണ് ചീഫ് വിജിലൻസ് ഓഫിസറുടെയും ഡയറക്ടർ (ഫിനാൻസ്)െൻറയും പരിശോധനക്കുശേഷം തീരുമാനമെടുത്തത്. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വാഹനം ഉപയോഗിച്ചതായി ബോധ്യപ്പെട്ടു. ഡെപ്യൂട്ടേഷനിലെ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉപയോഗിച്ച വാഹനം അദ്ദേഹത്തിന് ലഭ്യമാക്കാൻ ഒരു ഉത്തരവും ബോർഡ് നൽകിയിട്ടില്ല.
വാഹനം ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകളും കമ്പനിയിൽ ലഭ്യമല്ല. ഏതെങ്കിലും അഡീഷനൽ/അസി. പ്രൈവറ്റ് സെക്രട്ടറിക്ക് വാഹനം ഉപയോഗിക്കാൻ പ്രത്യേക അനുമതി നൽകിയെങ്കിൽ രേഖകൾ വാഹനം ഉപയോഗിച്ച വ്യക്തിയാണ് ഹാജരാക്കേണ്ടത്.
സിവിൽ സർവിസ് ക്ലാസിഫിക്കേഷൻ കൺട്രോൾ റൂൾസ് 1960 വകുപ്പ് 20 പ്രകാരം ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥന്റെ മേൽ ഡെപ്യൂട്ടേഷൻ കാലയളവിനുള്ളിൽ കണ്ടെത്തുന്ന അച്ചടക്കരാഹിത്യത്തിന് ഉദ്യോഗസ്ഥന്‍റെ നിയമനാധികാരിക്കുള്ള അധികാരം തന്നെ ഡെപ്യൂട്ടേഷൻ അനുവദിച്ച അധികാരിക്കും ഉപയോഗിക്കാം. ഡെപ്യൂട്ടേഷനിലുള്ള കാലയളവിനെ സംബന്ധിച്ചുയരുന്ന ആക്ഷേപം/ക്രമക്കേട്/ആരോപണം എന്നിവ ഡെപ്യൂട്ടേഷൻ അവസാനിച്ചശേഷം പരിശോധിക്കാനുള്ള അധികാരം നിയമനം വിട്ടുകൊടുത്ത അധികാരിയിൽ തന്നെ നിക്ഷിപ്തമാണ്.
ഡെപ്യൂട്ടേഷൻ കാലയളവിൽ ഏതുതരം ശിക്ഷാവിധിയും അന്തിമമാക്കുന്നതിന് നിയമനാധികാരിയുടെ അനുമതിവേണം. കടമെടുത്ത ഓഫിസിൽ നിന്നും വിടുതലിനുശേഷം അനുമതി വേണ്ടതില്ല. ചട്ടപ്രകാരമുള്ള കാരണം കാണിക്കൽ നോട്ടീസാണ് ഉദ്യോഗസ്ഥന് നൽകിയത്.
ഔദ്യോഗിക ആവശ്യത്തിനുപോലും വാഹനം വിട്ടുകൊടുക്കാൻ വ്യവസ്ഥയില്ല. വൈദ്യുതി ബോർഡിൽ വാടക നൽകി സ്വകാര്യ ആവശ്യത്തിന് ബോർഡിെൻറ വാഹനങ്ങൾ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥരിൽ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടില്ലെന്നും ബോർഡ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.