മാധ്യമ പ്രവർത്തകനെ ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിൻെറ മരണത്തിനിടയാക്കിയ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. പേരൂർക്കട സ്വദേശി ജോയിയെയാണ് കസ്റ്റഡിയിലെടുത്തത്.
പ്രദീപിൻെറ ഇരുചക്രവാഹനത്തിൽ ഒരു ലോറി ഇടിച്ചിട്ട് നിർത്താതെ പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്താനായത്.
ഈഞ്ചയ്ക്കലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലക്കുറ്റമാണ് ജോയിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉടമ മോഹനനെയും കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു. മോഹനൻെറ മകളുടെ പേരിലാണു ലോറി. വെള്ളായണിയില്‍ ലോഡ് ഇറക്കാന്‍ പോകുമ്പോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നൽകി.
മോഹനനും ജോയിയും വട്ടിയൂർക്കാവിലെ ക്വാറിയിൽനിന്ന് എം സാൻഡ് കയറ്റി ശാന്തിവിള ഭാഗത്തേക്കു പോകുകയായിരുന്നു. വാഹനം ഇടിച്ച കാര്യം അറിഞ്ഞിരുന്നു എന്നും പേടി കാരണമാണ് നിർത്താതെ പോയതെന്നും ജോയി പറഞ്ഞു. തിരിച്ചുവരുേമ്പാൾ അപകടം നടന്ന സ്ഥലം ഒഴിവാക്കി മറ്റൊരു വഴിയിലൂടെയാണ് പോയത്. ലോറി നമ്പർ വ്യക്തമല്ലെന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞശേഷമാണ് രാവിലെ ലോറി വീണ്ടും എടുത്തത്.
പ്രദീപിൻെറ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്നും കാരണക്കാരായവരെ ഉടൻ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിൻെറ കുടുംബം രംഗത്തെത്തിയിരുന്നു. വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം വെളിപ്പെടുത്തിയിരുന്നു. ഫോർട്ട് എസി പ്രതാപൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.