അർധരാത്രി ആലപ്പുഴ നഗരത്തിൽ 25 വാഹനം അടിച്ചുതകർത്ത പ്രതി പിടിയിൽ
text_fieldsആലപ്പുഴ: നഗരത്തിൽ അർധരാത്രി 25 വാഹനങ്ങളുടെ ചില്ലും മറ്റും അടിച്ചുതകർത്ത കേസിലെ പ ്രതി പിടിയിൽ. ആലപ്പുഴ ബീച്ച് വാർഡ്, പുത്തുപറമ്പ്, മിഥുൻ എന്ന ശ്രീലാലാണ് (27) പിടയിലാ യത്. ഏഴിന് വെളുപ്പിന് ഒന്നിനാണ് സംഭവം.
നഗരത്തിൽ കൊമ്മാടി, മാളികമുക്ക്, ബാപ്പു വ ൈദ്യർ ജങ്ഷൻ, മുപ്പാലം, റെയിൽവേ സ്റ്റേഷൻ, ഇ.എസ്.ഐ, കുതിരപ്പന്തി, വട്ടയാൽ, തിരവാമ്പാ ടി, കളർകോട് തുടങ്ങിയ സ്ഥലങ്ങളിൽ പിക്അപ് വാനിൽ കറങ്ങിനടന്ന് പാർക്കുചെയ്ത വാഹനങ്ങൾ തല്ലിത്തകർത്തത്. രാവിലെ വിവിധ വാഹന ഉടമകൾ സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ.എം. ടോമിയുടെ നിര്‍ദേശപ്രകാരം പൊലീസ് വിവിധ സ്ഥലങ്ങളിലെത്തി ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും തെളിെവാന്നും ലഭിച്ചില്ല. തുടർന്ന് അന്വേഷണസംഘം നഗരത്തിലെ 200 സി.സി ടി.വികൾ പരിശോധിച്ചും സംശയം തോന്നിയ ടൗണിലെ പ്രധാന ക്രിമിനലുകളുടെ 200 ഫോൺ നമ്പറുകൾ പിന്തുടർന്നും നടത്തിയ അന്വേഷണത്തിൽ പിക്അപ് വാനിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മനസ്സിലായി.
ആർ.ടി.ഒയുടെ സഹായത്തോടെ ജില്ലയിലെ ഇൗ ഇനത്തിൽപെട്ട 150 വാഹനങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയിലേക്ക് എത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ ഇയാൾ കുറ്റംസമ്മതിച്ചു. ഉപയോഗിച്ച വാഹനങ്ങളുടെ വിൽപനക്കിടയിൽ വാഹനവ്യാപാരിയായ രാജേഷ് 4000 രൂപ മാരുതി ഒമ്നി വിറ്റ വകയിൽ നഷ്ടം വരുത്തിയതിെൻറ വൈരാഗ്യമാണ് പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കൊമ്മാടിക്ക് സമീപം കടയുടെ മുൻവശത്ത് പാര്‍ക്ക് ചെയ്തിരുന്ന രാജേഷിെൻറ വാഹനമാണ് ആദ്യം നശിപ്പിച്ചത്. മറ്റ് വാഹനങ്ങൾ പരമ്പരയായി നശിപ്പിക്കുകയായിരുന്നു. ഇ.എസ്.െഎ ജങ്ഷനു തെക്കുവശത്ത് നശിപ്പിച്ച വാഹനത്തിെൻറ ഉടമയുമായി പ്രതിക്ക് മുൻവൈരാ ഗ്യം ഉള്ളതായും സൂചനയുണ്ട്. വാഹനങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ജാക്കി ലിവറും പൈപ്പും പ്രതിയിൽനിന്ന് കണ്ടെടുത്തു.
പ്രതിയെ കോടതി മുമ്പാകെ ഹാജരാക്കി. ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച അന്വേഷണസംഘത്തിൽ ഇന്‍സ്പെക്ടര്‍ കെ.എന്‍. രാജേഷ്, എസ്.െഎ എം.കെ. രാജേഷ്, പ്രേംസ്കുമാര്, സീനിയര്‍ സി.പി.ഒ മോഹന്‍കുമാർ, സി.പി.ഒമാരായ പ്രവീഷ്, സിദ്ദീഖ്, അരുൺകുമാർ, റോബിൻസൺ, വിജോഷ്, ജഗദീഷ്, മൻസൂർ, ആൻറണി ജോസഫ്, ലാലു അലക്സ് എന്നിവരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.