കുതിരാന്: തിരക്ക് ഒഴിവാക്കാൻ വൈകീട്ട് നാല് മുതൽ എട്ട് വരെ വാഹനം നിയന്ത്രിച്ചേക്കും
text_fieldsകുതിരാന്: ഒരേ തുരങ്കപാതയിലൂടെ ഇരുഭാഗത്തെക്കും വാഹനങ്ങള് കടത്തിവിടുമ്പോള് ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന് വൈകീട്ട് നാല് മുതല് രാത്രി എട്ട് വരെ വലിയ ചരക്ക് വാഹനങ്ങളെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു.
ശനിയാഴ്ച റവന്യു മന്ത്രിയും സ്ഥലം എം.എല്.എയുമായ കെ. രാജനും ജില്ല കലക്ടര് ഹരിത വി. കുമാറും ഉയര്ന്ന പോലീസ് ഉദ്യോഗസ്ഥര്ക്കൊപ്പം തുരങ്കപാത സന്ദര്ശിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ പരീക്ഷണ ഒാട്ടത്തില് വിജയകരമായി പ്രവര്ത്തിച്ചെങ്കിലും രാത്രിയില് വലിയ ചരക്ക് വാഹനങ്ങള് എത്തിയതോടെ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു.
ഇതോടെ ഉയര്ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ചര്ച്ച ചെയ്ത് പാലക്കാട്ടേക്ക് പോകുന്ന റോഡിെൻറ വലത് വശത്ത്് കൂടി ചെറിയ വാഹനങ്ങളെയും ബസ്സുകളെയും കടത്തിവിടാനും വലിയ ചരക്ക് വാഹനങ്ങളെ ഇടതുവശത്ത് കൂടി കടത്തിവിടാനും ധാരണയായി. എന്നാല് ശനിയാഴ്ചയും കുരുക്ക് അനുഭവപ്പെട്ടിരുന്നു.
2022െൻറ തുടക്കത്തിൽ രണ്ടാം തുരങ്കം തുറക്കാനാകും –മന്ത്രി
കുതിരാൻ: കുതിരാനിലെ രണ്ടാമത്തെ തുരങ്കം 2022 ആദ്യം തന്നെ തുറക്കാന് കഴിയും എന്ന് റവന്യു മന്ത്രി കെ. രാജന് പ്രത്യാശ പ്രകടിപ്പിച്ചു. തുരങ്കപാതയുടെയും അനുബന്ധ റോഡുകളുടെയും നിർമാണ പുരോഗതി വിലയിരുത്താന് എത്തിയതായിരുന്നു മന്ത്രി.
കഴിഞ്ഞ ദിവസം മുതല് ഒരേ തുരങ്കത്തിലൂടെ രണ്ട് ഭാഗത്തേക്കും വാഹനങ്ങള് കടത്തിവിടുമ്പോള് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന് പൊലീസിലെ ഉയര്ന്ന ഉദ്യോഗസ്ഥരുമായി ചര്ച്ച നടത്താന് കലക്ടര് ഹരിത വി. കുമാറിനെ ചുമതലപ്പെടുത്തി. തൃശുര് സിറ്റി പൊലീസ് കമീഷണര് എസ്. ആദിത്യയും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ഗതാഗതക്കുരുക്ക്: കുതിരാൻ പഴയ റോഡ് രണ്ട് മണിക്കൂർ തുറന്നു
കുതിരാൻ: ഗതാഗതക്കുരുക്കിനെ തുടർന്ന് രണ്ടുമണിക്കൂർ കുതിരാൻ പഴയ റോഡ് തുറന്നു. ശനിയാഴ്ച വൈകീട്ട് ഉണ്ടായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് രാത്രി ഒമ്പതരയോടെ വലിയ വാഹനങ്ങൾ കടത്തിവിടാൻ പഴയ റോഡ് തുറന്നത്. രണ്ട് മണിക്കൂറിലധികം പഴയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടതോടെ തുരങ്കപാതയിലെ കുരുക്കിന് ശമനമായി.
തുടർന്ന് രാത്രി പതിനൊന്നരയോടെ തുറന്ന പഴയ റോഡ് അടച്ചു. ഔദ്യോഗിക അനുമതിക്കായി കാത്ത് നിൽക്കാതെയാണ് റോഡ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.