Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പർക്കരോഗികൾ...

സമ്പർക്കരോഗികൾ കൂടുന്നു; കൊല്ലത്ത്​ നാളെമുതൽ ഗതാഗത നിയന്ത്രണം

text_fields
bookmark_border
സമ്പർക്കരോഗികൾ കൂടുന്നു; കൊല്ലത്ത്​ നാളെമുതൽ ഗതാഗത നിയന്ത്രണം
cancel

കൊല്ലം: ജില്ലയിൽ സ്വകാര്യ വാഹനങ്ങൾക്ക് തിങ്കളാഴ്​ച മുതൽ നിയന്ത്രണം ഏർപ്പെടുത്തും. ഒറ്റ - ഇരട്ട അക്ക രജിസ്​ട്രേഷൻ നമ്പറിനെ അടിസ്​ഥാനമാക്കിയാകും നിയ​ന്ത്രണം. 

ഒറ്റ അക്കങ്ങളിൽ അവസാനിക്കുന്ന രജിസ്ട്രേഷൻ നമ്പർ വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉപയോഗിക്കാം. ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്നവക്ക്​ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അനുമതി. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ഇത് ബാധകമാകും. തിങ്കളാഴ്​ച രാവിലെ ആറ് മണി മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ജില്ല കലക്ടർ അറിയിച്ചു

ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ്​ നിയന്ത്രണം. കണ്ടെയ്​ൻമ​െൻറ്​ സോണുകളിൽ ശക്തമായ നിയന്ത്രണമായിരിക്കും നടപ്പാക്കുക. തീരദേശമേഖലകളിലെ നിശ്ചിത വീടുകൾ ക്ലസ്​റ്ററുകളാക്കി തിരിച്ച്​ അണുവിമുക്തമാക്കും. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Newscovid 19lockdownCovid In Kerala
News Summary - Vehicles Restriction Kollam Distirct in Tomorrow -Kerala news
Next Story