എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റിന് വീണ്ടും വാഹനങ്ങള്‍ വാങ്ങാൻ അനുമതി
text_fieldsതിരുവനന്തപുരം: എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റിന് നാല് വാഹനങ്ങള്‍ വാങ്ങുന്നതിന് മന്ത്രിസഭ യോഗം അനുമതി നൽകി. നെയ്യാറ്റിന്‍കര താലൂക്കില്‍ പുതുതായി സ്ഥാപിച്ച കീഴാറ്റൂര്‍ക്കടവ്, പാഞ്ചിക്കാട്ടുകടവ്, പെരിഞ്ചാന്‍ കടവ് പാലങ്ങളിലൂടെയും കാരോട്, കുട്ടപ്പൂ എന്നീ സ്ഥലങ്ങളിലൂടെയും മദ്യം, മയക്കുമരുന്ന് എന്നിവ കടത്തുന്നവരെ പിന്തുടർന്ന് പിടികൂടാൻ ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങൾ വേണമെന്ന എക്സൈസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് എന്ന പേരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് മൊബൈല്‍ പട്രോള്‍ യൂനിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണിത്. മുഖ്യമന്ത്രി ഡൽഹിയിലായതിനാൽ ഓൺലൈനിലാണ് മന്ത്രിസഭായോഗം ചേർന്നത്.
പുനര്‍ഗേഹം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് 42.75 കോടി രൂപ മുഖേന അനുവദിക്കുന്നതിന് ധനവകുപ്പിന് നിർദേശം നല്‍കും. കേരള ലളിതകലാ അക്കാദമിയുടെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവ 2021 ഫെബ്രുവരി 10ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഷ്കരിച്ചു നല്‍കും. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ അംഗീകൃത മൂലധനം 150 കോടിയില്‍നിന്നും 200 കോടി രൂപയായി ഉയര്‍ത്താനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.