വേളം നസിറുദ്ദീൻ വധം: എസ്.ഡി.പി.ഐ പ്രവർത്തകർക്ക് ജീവപര്യന്തം
text_fieldsകോഴിക്കോട്: യൂത്ത്ലീഗ് -എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനായിരുന്ന വേളം പുത്തലത്ത് കെ.പി നസിറുദ്ദീൻ (22) വധക്കേസ ിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരുലക്ഷത്തി അഞ്ഞൂറ് രൂപ വീതം പിഴയും. ഒന്നും രണ്ടും പ്രതികളും എസ്.ഡി.പി.ഐ പ്രവർത്തകരുമായ വേളം കപ്പച്ചേരി ബഷീർ(43), കൊല്ലിയിൽ അന്ത്രു(49) എന്നിവരെയാണ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ‌് ജഡ‌്ജ് സി.സുരേഷ‌്കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുകൊല്ലം കൂടി തടവനുഭവിക്കണമെന്നും പിഴ സംഖ്യയായി കിട്ടുന്ന മൊത്തം 2.01ലക്ഷം രൂപയിൽ 1.75 ലക്ഷം കൊല്ലപ്പെട്ട നസിറുദ്ദീെൻറ കുടുംബത്തിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രതികളെ ജയിലിലേക്ക് കൊണ്ടു പോയി. ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും 341 പ്രകാരം അന്ന്യായമായി തടഞ്ഞ് വച്ചതിന് ഏഴ് ദിവസം തടവും അഞ്ഞൂറ് രൂപ വീതം പിഴയുമാണ് ശിക്ഷ. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. കേസിൽ മൂന്നു മുതൽ ഏഴുവരെ പ്രതികളായ ഒറ്റത്തെങ്ങുള്ളതിൽ റഫീഖ്, നടുപുത്തലത്ത് റഫീഖ്, ടി.കെ സാദിഖ‌്, സി.കെ മുഹമ്മദ്, രാമത്ത‌് സാബിത്ത് എന്നിവരെ കഴിഞ്ഞ ദിവസം കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചിരുന്നു. വടക്കൻ കേരളത്തിൽ രാഷ്ട്രീയ ആക്രമണങ്ങളിൽ നിരവധി ജീവൻ അപഹരിച്ചതായി ചൂണ്ടിക്കാട്ടിയ കോടതി വർധിച്ചുവരുന്ന കൊലപാതകങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചു.
2016 ജൂലൈ 15 ന് രാത്രി എേട്ടാടെ വേളം പുത്തലത്ത‌് അനന്തോത്ത‌് താഴെ വച്ച് നസിറുദ്ദീനും ബന്ധു അബ്ദുൽ റഉൗഫും ബൈക്കിൽ പോകവേ ബുള്ളറ്റ് ബൈക്കിൽ ബഷീറും അന്ത്രുവും എത്തി തടഞ്ഞ് നസിറുദ്ദീനെ കുത്തിക്കൊന്നതായാണ‌് കേസ‌്. ബഷീർ മരിച്ച നസിറുദ്ദീെൻറ പടമെടുത്തതിനെച്ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ നസിറുദ്ദീൻ ജാമ്യത്തിലിറങ്ങിയ ദിവസമായിരുന്നു ആക്രമണം. പ്രതി ബഷീർ എസ്.ഡി.പി.ഐ വേളം പഞ്ചായത്ത‌് പ്രസിഡൻറും കഴിഞ്ഞ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റയാളുമാണ്.
കൊലപാതക സമയം നസിറുദ്ദീനൊപ്പ മുണ്ടായിരുന്ന സുഹൃത്ത് റഉൗഫിെൻറ മൊഴിയാണ് കേസിൽ നർണായകമായത്. 47 സാക്ഷികളെ വിസ‌്തരിച്ച കേസിൽ മൊത്തം 14 തൊണ്ടിമുതലുകളും തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.ശ്രീധരൻ, പ്രോസിക്യൂഷൻ അസിസ‌്റ്റൻറ് പി. കെ ചന്ദ്രശേഖരൻ എന്നിവർ ഹാജരായി. കുറ്റ്യാടി സി.ഐ ടി. സജീവാണ‌് കുറ്റപത്രം സമർപ്പിച്ചത‌്. പ്രതി ബഷീർ എസ്.ഡി.പി.ഐ വേളം പഞ്ചായത്ത‌് പ്രസിഡൻറും കഴിഞ്ഞ പഞ്ചായത്ത‌് തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റയാളുമാണ്.
നസിറുദ്ദീൻ വധം: നിർണായകമായത് സുഹൃത്തിെൻറ മൊഴി
കോഴിക്കോട്: കൊലപാതക സമയം നസിറുദ്ദീനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ റഉൗഫിെൻറ മൊഴിയാണ് കേസിൽ നിർണായകമായത്. ലീഗുകാർ വലിയ ആളുകളാവുകയാണോ എന്നും മറ്റും പറഞ്ഞ് ഒന്നാം പ്രതി ബഷീർ, നസിറുദ്ദീെൻറ നെഞ്ചിലും മുതുകിലും കത്തികൊണ്ട് കുത്തിയെന്നും തുടർന്ന് നസിറുദ്ദീൻ റോഡിൽ കമിഴ്ന്നുവീണെന്നുമാണ് കേസിൽ മുഖ്യസാക്ഷിയായി വിസ‌്തരിച്ച അബ്ദുൽ റഉൗഫ‌് മൊഴി നൽകിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ നിലപാട‌് സ്വീകരിച്ചതിെൻറ പേരിലാണ‌് കൊലപാതകമെന്നും മൊഴി നൽകി.
പ്രതികൾ ഉപയോഗിച്ച മാരകായുധങ്ങളും ആദ്യ രണ്ടു പ്രതികൾ ധരിച്ച വസ്ത്രങ്ങളും മറ്റും സാക്ഷികൾ കോടതിയിൽ തിരിച്ചറിഞ്ഞു. കൊലപാതക സമയം ഓടിയെത്തിയ പ്രദേശവാസി ബാലൻ, ശൈലേഷ്, ആസിഫ്, ഹാരിസ് എന്നിവരടക്കം 47 സാക്ഷികളെ വിസ‌്തരിച്ചു. മൊത്തം 14 തൊണ്ടിമുതലുകളും തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ, പ്രോസിക്യൂഷൻ അസിസ‌്റ്റൻറ് പി.കെ. ചന്ദ്രശേഖരൻ എന്നിവർ ഹാജരായി. കുറ്റ്യാടി സി.ഐ ടി. സജീവാണ‌് കുറ്റപത്രം സമർപ്പിച്ചത‌്.
മൊബൈൽ ഫോൺ തകർത്തത് നയിച്ചത് കൊലപതാകത്തിലേക്ക്
മുസ്ലിം യൂത്ത് ലീഗ് ശാഖാ വൈസ് പ്രസിഡൻറും എസ്.കെ.എസ്.എസ്.എഫ് ശാഖ ജോയൻറ് സെക്രട്ടറിയും ആയിരുന്നു നസിറുദ്ദീൻ. വേളത്ത് ഗ്രാമഞ്ചായത്ത് പ്രസിഡൻറ് ആരായിരിക്കണമെന്ന് മുസ്ലിം ലീഗിലുണ്ടായിരുന്ന തർക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. പ്രസിഡൻറിനെ നിശ്ചയിക്കാൻ നടന്ന ആലോചന യോഗത്തിലെ നടപടികൾ കേസിലെ ഒന്നാം പ്രതി ബഷീർ രഹസ്യമായി മൊബൈൽ ഫോണിൽ പകർത്തിയത് നസിറുദ്ദീൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് തെൻറ മൊബൈൽ ഫോൺ നസിറുദ്ദീൻ നശിപ്പിച്ചെന്ന് ബഷീർ കുറ്റ്യാടി പൊലീസിൽ പരാതി നൽകി. പിന്നീടുണ്ടായ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചത്. പിതൃസഹോദര പുത്രൻ റഉൗഫിനൊപ്പം ബൈക്കിൽ പോകുമ്പോഴാണ് നസിറുദ്ദീന് കുത്തേറ്റത്. മൂത്ത മകൻ കൊല്ലപ്പെട്ടതിെൻറ ആഘാതത്തിൽനിന്ന് മാതാപിതാക്കൾ കരകയറും മുേമ്പ അനുജൻ നിസാമുദ്ദീനും കഴിഞ്ഞ വർഷം ബൈക്കപകടത്തിൽ മരിച്ചിരുന്നു.
നസിറുദ്ദീൻ കൊല്ലപ്പെട്ടശേഷം വേളം പഞ്ചായത്തിൽ എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾ പലതും മുസ്ലിംലീഗ് തടഞ്ഞിരുന്നു. പാർട്ടിയുടെ പ്രചാരണ യാത്ര കുറ്റ്യാടിയിൽനിന്ന് ചേരാപുരത്തുകൂടി കടന്നുപോകുന്നത് തടയാൻ പൂമുഖത്ത് മുസ്ലിംലീഗുകാർ സംഘടിച്ചത് സംഘർഷത്തിനിടയാക്കിയിരുന്നു. തുടർന്ന് പൊലീസും മുസ്ലിം ലീഗുകാരുമായി സംഘർഷം നടക്കുകയും പൊലീസിനും വാഹനത്തിനും നേരെ അക്രമം നടത്തിയ കേസിൽ നിവധി പേർ അറസിറ്റിലാവുകയും ചെയ്തു.
പ്രതി താമസിച്ചത് തച്ചനാട്ടുകരയിൽ
തച്ചനാട്ടുകര: വേളം പുത്തലത്ത് കെ.പി. നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ കപ്പച്ചേരി ബഷീർ ജാമ്യത്തിലിറങ്ങിയ ശേഷം താമസിച്ചത് പാലക്കാട്-മലപ്പുറം ജില്ല അതിർത്തിയായ തച്ചനാട്ടുകര അമ്പത്തിമൂന്നാം മൈലിനടുത്ത കുന്നുംപുറത്തെ വാടകവീട്ടിൽ. പ്രദേശത്ത് പെയിൻറിങ് ജോലിയെടുത്തിരുന്ന ബഷീർ ആർക്കും സംശയം തോന്നാത്ത രീതിയിലാണ് ജീവിച്ചുപോന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയ ഇയാൾ ആരാധനാകർമങ്ങളിലും നിഷ്ഠ പുലർത്തി.
പത്രവാർത്ത കണ്ടാണ് പരിസരവാസികൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം, ബഷീറിന് താമസ സൗകര്യമൊരുക്കിയത് പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാരോപിച്ച് മുസ്ലിം ലീഗ്, സി.പി.എം സംഘടനകൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവർ കുന്നുംപുറത്ത് പ്രതിഷേധപ്രകടനവും നടത്തി. ബഷീർ ഉൾപ്പെടെ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.