വെളിയം ചൂരക്കോട് റവന്യൂഭൂമി കയ്യേറി പാറഖനനത്തിന് നീക്കം
text_fieldsഓയൂർ : വെളിയം ചൂരക്കോട് തെറ്റിക്കുന്നിൽ റവന്യു ഭൂമികയ്യേറി പാറഖനനം ചെയ്യാൻ ഒരുക്കം തുടങ്ങി. പ്രദേശത്തെ വൻ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാണിച്ച് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് ഭൂമിക്കടിയിലെ പാറഖനനം ചെയ്യാനാണ് നീക്കം. വെളിയം, മൈനിങ് ആൻ്റ് ജിയോളജി, വില്ലേജ് ഓഫീസ് എന്നിവരുടെ അനുമതി ഉണ്ടെന്ന് അവകാശപ്പെട്ടാണ് ഒരുക്കങ്ങൾ നടക്കുന്നത്.
പാറ ഉടമക്കെതിരെ നാട്ടുകാരും വെളിയം വെസ്റ്റ് അശ്വതി ഭവനിൽ എം.എസ് ബിജുവും ജില്ല കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. 20 കുടുംബങ്ങൾക്ക് പട്ടികജാതി കുടിവെള്ള പദ്ധതിയും 20,000 പേർക്ക് കരീപ്ര പഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്ന മറ്റാെരു പദ്ധതിയുമാണ് നടക്കുന്നത്.
കുടിവെള്ള പദ്ധതിയും പാറ ഖനനവും തമ്മിൽ ഒരു കിലോമീറ്റർ അകലം വേണമെന്നാണ് നിയമം. എന്നാൽ 400 മീറ്റർ മാത്രമേ അകലം ഉള്ളൂ. ഈ വിവരം റവന്യു, മൈനിങ് ആൻ്റ് ജിയോളജി അധികൃതരെ അറിയിച്ചുവെങ്കിലും അധികാരികൾ സ്ഥലം സന്ദർശിക്കാതെ പാറമാഫിയകൾക്കൊപ്പമാണ് നിലകൊണ്ടതെന്നാണ് ആക്ഷേപം. തുടർന്നാണ് നാട്ടുകാർ അടക്കം ജില്ലാ കലക്ടർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.