കോൺഗ്രസിന്‍റെ പരാജയത്തിൽ സന്തോഷം; ഇടത് ജയം പിന്നാക്ക പിന്തുണ കൊണ്ട് -വെള്ളാപ്പള്ളി
text_fieldsകോൺഗ്രസിന്‍റെ ദയനീയ പരാജയത്തിൽ സന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നെ കോൺഗ്രസുകാർ ഏറെ ഉപദ്രവിച്ചിട്ടുണ്ട്. കോൺഗ്രസുകാരെ ഞാനെന്‍റെ വീട്ടിൽ കയറ്റാറില്ല. അവർ ആ പരാജയം അർഹിക്കുന്നുണ്ട്. എന്‍റെ വേദന ജനം തിരിച്ചറിഞ്ഞുവെന്നും കോൺഗ്രസുകാരെ തോൽപിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദേശീയ പാർട്ടിയായ കോൺഗ്രസിന്‍റെ അധപതനം അവരുടെ നയത്തിന്‍റെ കുഴപ്പമാണ്. ദേശീയ പാർട്ടിയായ കോൺഗ്രസ് കേരളത്തിൽ ഇങ്ങനെ അധപതിക്കുന്നതിൽ ദു:ഖമുണ്ട്.
കോൺഗ്രസിൽ ഒരു ഈഴവൻ മാത്രമാണ് ജയിച്ചത്. എന്നാൽ, ഇടതു പക്ഷത്ത് അങ്ങിനെയെല്ല. ചങ്ങനാശേരിയിലേക്ക് മാത്രം നോക്കിയിരുന്നവർ തരിപ്പണമായില്ലേ. സവർണ ശക്തികളുടെ എതിർപ്പ് പിണറായി വിജയന് ഏറ്റില്ല. ഒരുപാട് ഗുണമുണ്ടായിട്ടും എൻ.എസ്.എസ് ഇടതുപക്ഷത്തെ എതിർത്തു. നന്ദികേടേ നിന്‍റെ പേരോ സുകുമാരൻ നായരെന്നും അദ്ദേഹം ചോദിച്ചു. സുകുമാരൻ നായരുടെ മകൾ ഇന്നിരിക്കുന്നത് പിണറായി കൊടുത്ത സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
പിന്നാക്ക വിഭാഗത്തിന്‍റെ പിന്തുണ കൊണ്ടാണ് ആലപ്പുഴയിൽ ഇടതുപക്ഷം ജയിച്ചുകയറിയത്. അന്ന വസ്ത്രങ്ങൾ നൽകിയ തമ്പുരാനാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്ക വിഭാഗത്തിന്‍റെ പിന്തുണ കൊണ്ടാണ് ഇടതുപക്ഷം ജയിച്ചതെന്ന് ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജലീൽ മലപ്പുറം മന്ത്രിയായിരുന്നു. അദ്ദേഹം ഒരു വിഭാഗത്തിന്‍റെ മന്ത്രി മാത്രമായി മാറി. ജലീലിന് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നത് ൈദവമുണ്ടന്നുള്ളത് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജലീൽ കഷ്ടിച്ചാണ് ജയിച്ചത്. നന്മ െചയ്യാത്തതിന് കിട്ടിയ ശിക്ഷയാണത്. ജലീലിെന്റ വിജയം സാങ്കേതികമാണെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്‍റെ ശിഷ്യനാണെന്ന സ്നേഹം ജലീൽ ഒരിക്കലും കാണിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ ജനകീയ മുഖം നഷട്പ്പെടതുകൊണ്ടാണെന്നും അവർക്ക് മേഴ്സി ഒട്ടും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.