ശബരിമല: ബി.ജെ.പിക്കൊപ്പം സമരത്തിനില്ലെന്ന് വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെ തള്ളി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബി.ജെ.പിക്കൊപ്പം എസ്.എൻ.ഡി.പിയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസിനെയായിരിക്കും അമിത് ഷാ ഉദ്ദേശിച്ചത്. ഭക്തർക്കൊപ്പം എസ്.എൻ.ഡി.പിയുണ്ടാകുമെങ്കിലും പ്രത്യക്ഷ സമരത്തിനില്ല. യുവതി പ്രവേശനം സംബന്ധിച്ച വിധിക്കെതിരെ പുന:പരിശോധന ഹരജി നൽകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
നേരത്തെ ശിവഗിരിയിൽ നടന്ന പരിപാടിയിൽ ബി.ജെ.പി നടത്തുന്ന ശബരിമല സമരത്തിന് എസ്.എൻ.ഡി.പിയും ഒപ്പമുണ്ടാകണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എൻ.എസ്.എസും എസ്.എൻ.ഡി.പിയും ഒന്നിച്ച് നിൽക്കണമെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.