എൻ.എസ്.എസും പന്തളം- തന്ത്രി കുടുംബങ്ങളും നാട് കുട്ടിച്ചോറാക്കി- വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: എൻ.എൻ.എസ്.എസിനും പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനുമെതിരെ രൂക്ഷ വിവർശനവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്ത്രി,സമുദായ നേതാവ്, രാജാവ് എന്നീ മൂന്നു പേർ ചേർന്നപ്പോൾ കേരളം കുട്ടിച്ചോർ ആയെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിനെതിരെയും വെള്ളാപ്പള്ളി പ്രതികരിച്ചു. ശബരിമല വിഷയങ്ങൾക്കിടയിൽ ദേവസ്വം സംവരണം തിരുകിക്കയറ്റിയത് ശരിയായില്ലെന്ന് വെള്ളപ്പള്ളി പറഞ്ഞു.
സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ഥിക്കാത്തവര്‍ സന്നിധാനത്ത് ഭജന പാടുന്നതാണ് നാം കണ്ടത്. മൂക്കുമുറിച്ചാണ് ശകുനം മുടക്കുന്നത്. കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ് കാണിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണിത്.
വിധിയുണ്ടായപ്പോള്‍ സ്വാഗതം ചെയ്തവര്‍ പത്താളെ കിട്ടുമെന്ന് കണ്ടപ്പോള്‍ സമരത്തിനിറങ്ങി. ഏതായാലും ശബരിമലയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരെയും നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെയും അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.