സമരം നാഥനില്ലാത്തത്; ആളെ കൂട്ടാൻ യോഗം ഇല്ല –വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന സമരം നാഥനില്ലാത്തതാണെന്നും അതിനായി ആളെ കൂട്ടാൻ എസ്.എൻ.ഡി.പി ഒരുക്കമെല്ലന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അപ്രസക്തമായ ഒരു വിധിയുടെ പേരിൽ ജനങ്ങളുടെ വിശ്വാസത്തെ ചൂടുപിടിപ്പിച്ച് തെരുവിൽ നടക്കുന്ന സമരം കലാപം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. വിധിയെ മറികടക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിയമനിർമാണം നടത്തുകയാണ് വേണ്ടത്.
എസ്.എൻ.ഡി.പി കൗൺസിൽ യോഗശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദുസംഘടനകളുമായും ചർച്ച നടത്തിയിരുന്നെങ്കിൽ ആചാര സംരക്ഷണത്തിന് യോഗം തന്നെ മുന്നിട്ടിറങ്ങിയേനെ. കോടതിവിധി നിരാശജനകമാണ്. പക്ഷേ, അതിനെതിരെ തെരുവിൽ സമരത്തിനിറങ്ങുന്നതിന് യോഗം എതിരാണ്. എന്നാൽ, ഏെതങ്കിലും രാഷ്ട്രീയ പാർട്ടികളിലെ യോഗം പ്രവർത്തകർ പെങ്കടുക്കുന്നതിനെ എതിർക്കില്ല. വിശ്വാസികളായ സ്ത്രീകൾ ഇനിയും ശബരിമലയിൽ പോകില്ല.
അതുകൊണ്ട് കോടതിവിധിതന്നെ അപ്രസക്തമാണ്. സർക്കാറിന് കിട്ടിയ അടിയാണ് ശരിക്കും ഇൗ സമരം. പരമാവധി എൻ.എസ്.എസിനെ പ്രീണിപ്പിച്ചിട്ടും അവർ സർക്കാറിനെതിരെ സമരത്തിനിറങ്ങി. അതേസമയം, സമരത്തിൽ പെങ്കടുക്കാതിരിക്കാൻ യൂനിയൻ അംഗങ്ങളെ ബോധവത്കരിക്കും എന്ന മുൻ നിലപാട് അദ്ദേഹം മയപ്പെടുത്തി. യൂനിയനിൽ വിവിധ രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവർ ഉണ്ടെന്നും അവർക്ക് പാർട്ടികൾ സംഘടിപ്പിക്കുന്ന സമരങ്ങളിൽ പെങ്കടുക്കുന്നതിനെ വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.