താൻ മനസുകൊണ്ട് ഇടതുപക്ഷക്കാരൻ- വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ബി.ഡി.ജെ.എസ് ബി.ജെ.പിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്ന സാഹചര്യത്തിലുള്ള വെള്ളാപ്പള്ളിയുടെ സന്ദർശനത്തിന് പ്രസക്തിയുണ്ട്. ചൊവ്വാഴ്ച രാത്രി ഒൗദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ എത്തിയാണ് അദ്ദേഹം മുഖ്യമന്ത്രിയെ കണ്ടത്.
കൂടിക്കാഴ്ച വ്യക്തിപരമായിരുെന്നന്ന് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടിക്കാഴ്ചയുടെ ലക്ഷ്യങ്ങൾ പൂർണമായും മാധ്യമങ്ങളോട് പറയാനാകില്ല. രാഷ്ട്രീയ നിലപാടിൽ മാറ്റം വരും. പിണറായി അടുത്ത തവണയും അധികാരത്തിലെത്തും. താൻ മനസ്സുകൊണ്ട് എന്നും ഇടതുപക്ഷക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ഡി.ജെ.എസ് എൻ.ഡി.എയിൽ നിന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. ബി.ജെ.പി ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരാൻ പോകുന്നില്ല. കേരളത്തിൽ എൻ.ഡി.എ എന്നത് ഇല്ല. നേതാക്കൾക്ക് കച്ചവടം നടത്തുന്നതിനാണ് കേരളത്തിൽ ബി.ജെ.പി. ഇരുമുന്നണിയും ഇടം നൽകാത്തതിനാലാണ് ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പം പോയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.