ജാതി പറയരുതെന്ന് ഗുരുദേവൻ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
text_fieldsആലപ്പുഴ: ജാതി പറയരുതെന്ന് ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി വിവേചനം പാടില്ലെന്നാണ് ഗുരു പറഞ്ഞത്. അത് ജാതി പറയരുതെന്ന് ഗുരു പറഞ്ഞു എന്ന രീതിയിൽ ചിലർ വ്യാഖ്യാനിക്കുകയായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യത്തിന്റെ കണ്ണി അറ്റുപോയതിന് ഉത്തരവാദി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. നായർ - ഈഴവ ഐക്യമെന്ന നിർദേശം മുന്നോട്ടു വെച്ചത് സുകുമാരൻ നായരാണ്. തന്റെ അജണ്ട അതായിരുന്നില്ല. എങ്കിലും അത് താൻ അംഗീകരിക്കുകയായിരുന്നു. എന്തുകൊണ്ട് ഐക്യ ശ്രമങ്ങൾ നടക്കാതെ പോയെന്ന് സുകുമാരൻ നായരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പിണറായിയുടെ ആദ്യ സർക്കാരിന്‍റെ കാലം മോശം പരിതസ്ഥിതിയിലായിരുന്നു. പെൻഷനും കിറ്റും അടക്കമുള്ള ആനുകൂല്യങ്ങൾ സാധാരണക്കാരുടെ മനസിൽ ഇടംപിടിച്ചു. അവരുടെ നന്ദി പ്രകടനമാണ് പിണറായിക്കുള്ള ഭരണത്തുടർച്ചയെന്നും വെള്ളാപ്പള്ളി അഭിമുഖത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.