വെള്ളാപ്പള്ളി നടേശന് 84ാം പിറന്നാൾ; ആശംസപ്രവാഹം
text_fieldsചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ 84ാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഭാര്യ പ്രീതി നടേശന് മകൻ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിൽ വെള്ളാപ്പള്ളി പിറന്നാള്‍ കേക്ക് മുറിച്ചു.
കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങുകൾക്ക് യോഗം പ്രസിഡൻറ് ഡോ. എം.എന്‍. സോമന്, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കെ.എല്‍. അശോകന്, അഡ്വ. രാജന്‍ബാബു, കെ.പത്മകുമാര്‍, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, എം.ബി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പെങ്കടുത്തു. പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനെ നേരിൽകണ്ട് ആശംസ അറിയിക്കാന്‍ വിവിധ യൂനിയനുകളിലെ നേതാക്കളും പോഷക സംഘടനാഭാരവാഹികളും കണിച്ചുകുളങ്ങരയിലെ വസതിയില്‍ എത്തി.
കോവിഡ് അതിജീവന പരിപാടിയായ 'ഗുരുകാരുണ്യം' പദ്ധതിയുടെ വിലയിരുത്തലും നടത്തി. വെള്ളാപ്പള്ളി നടേശന് എസ്.എന്‍.ട്രസ്റ്റിെൻറയും എസ്.എന്‍.ഡി.പി.യോഗത്തിെൻറയും നേതൃത്വം ഏറ്റിട്ട് 25 വര്‍ഷം തികയുന്നതിെൻറ ഭാഗമായി ഒരുവർഷം നീളുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.