കെ.മുരളീധരൻ കപട മുഖമുള്ള രാഷ്ടീയക്കാരൻ -വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: കെ.മുരളീധരൻ കപട മുഖമുള്ള രാഷ്ടീയക്കാരനാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള ്ളി നടേശൻ. എത്രയോ പേരെ പാർട്ടി യിൽ നിന്ന് രാജിവെപ്പിച്ച് വഴിയാധാരമാക്കിയ മുരളീധരനാണ് ഇപ്പോൾ ആദർശം പറയുന്നതെ ന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആലപ്പുഴയിൽ ആരിഫ് ജയിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. എൻെറ മുടി വടിക്കുമെന്ന് പറഞ്ഞ മുരളി ആരിഫ് ജയിച്ചാൽ മുടി വടിക്കാൻ തയാറാകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ഷാനിമോളെ തോൽപ്പിക്കാനായാണ് ആലപ്പുഴയിൽ നിർത്തിയത്. ഷാനിമോൾ തോൽക്കുമെന്ന് ഉറപ്പാണ്. വരത്തൻമാരായ വി.എം സുധീരനും കെ.സി വേണു ഗോപാലിനും ഇന്ന് ആലപ്പുഴയിൽ നിന്ന് പോകേണ്ടി വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എസ്. എൻ ഡി.പി യോഗം നിലപാട് പിന്നീട് വ്യക്തമാക്കും. വ്യക്തിപരമായി ശരിദൂരമെന്ന നിലപാടാണ് താൻ മുന്നോട്ട് വെയ്ക്കുന്നത്. തുഷാറിൻെറ സ്ഥാനാർത്ഥിത്വവും രാജിയും ഒന്നും ഇന്ന് നടന്ന യോഗം ചർച്ച ചെയ്തില്ല. കഴിഞ്ഞ തവണ എൻ.ഡിഎയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചത് തെറ്റായിപ്പോയി. സമുദായ നേതാവ് എന്ന നിലയിൽ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഇത്തവണ ആ തെറ്റ് ആവർത്തിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.