Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളാപ്പള്ളി...

വെള്ളാപ്പള്ളി സംഘ്​പരിവാറിന്‍റെ വ്യാജവാദം ആവർത്തിക്കുന്നു -ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്​

text_fields
bookmark_border
വെള്ളാപ്പള്ളി സംഘ്​പരിവാറിന്‍റെ വ്യാജവാദം ആവർത്തിക്കുന്നു -ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്​
cancel

തിരുവനന്തപുരം: കേരളത്തിൽ അതിരുവിട്ട മുസ്​ലിം പ്രീണനവും ഹിന്ദുക്കൾക്കെതിരെ അന്യായവും നടക്കുന്നെന്ന വെള്ളാപ്പള്ളി നടേശന്റെ വാദം സംഘ്​പരിവാറിന്‍റെ വ്യാജവാദമാണെന്ന്​ ശ്രീനാരായണ മാനവധർമം ട്രസ്​റ്റ്​. ഇ.ഡി, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജൻസികളെ ഭയപ്പെട്ടു ജീവിക്കുന്ന നടേശൻ യഥാർഥത്തിൽ നടത്തുന്നത്​ ‘ഇ.ഡി, സി.ബി.ഐ, ഐ.ടി ഏജൻസി പ്രീണന’മാണ്​. ഗുരുവചനത്തെ പൂർണമായും തിരസ്​കരിച്ച്​ മതവിദ്വേഷവും സംഘർഷവും വർധിപ്പിക്കുന്ന രീതിയിൽ എസ്​.എൻ.ഡി.പി സംഘടനാ യോഗങ്ങളിലും പൊതുമാധ്യമങ്ങളിലും വെള്ളാപ്പള്ളി നടേശൻ നടത്തുന്ന പരാമർശങ്ങൾ അപലപനീയമാണ്​.

കേരളത്തിൽനിന്നുള്ള ഒമ്പത്​ രാജ്യസഭാംഗങ്ങളിൽ ആനുപാതികമായി രണ്ട്​ ഈഴവരും രണ്ട്​ മുസ്​ലിംകളും മൂന്ന്​ ഇതര ഒ.ബി.സി-ദലിത്​- സവർണ വിഭാഗങ്ങളിൽനിന്നും രണ്ടുപേർ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുമാണ്​ ഉണ്ടാകേണ്ടത്​. ​കേന്ദ്രമന്ത്രിസഭയിൽ 20 കോടി ഇന്ത്യക്കാരെ പ്രതിനിധാനംചെയ്യുന്ന ഒരു മുസ്​ലിം പോലുമില്ല. ആനുപാതികമായി 80 മുസ്​ലിം എം.പിമാർ വേണ്ട ലോക്സഭയിൽ കേവലം 24 മുസ്​ലിംകളാണുള്ളത്​. 37 മുസ്​ലിം എം.പിമാർ ഉണ്ടാകേണ്ട രാജ്യസഭയിലുള്ളത്​ 13 പേർ മാത്രമാണ്​.

സാമുദായിക സംവരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട്​ ഇ.ഡബ്ല്യു.എസ്​ സംവരണത്തിനായി 103ാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെ എതിർക്കാൻ മുസ്​ലിം എം.പിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന വസ്തുത വെള്ളാപ്പള്ളി മറന്നെങ്കിലും പിന്നാക്ക സമുദായങ്ങൾ മറക്കില്ലെന്നും ശ്രീനാരായണ മാനവധർമ ട്രസ്റ്റ്​ ചെയർപേഴ്​സൻ പ്രഫ. ജി. മോഹൻ ഗോപാൽ, വൈസ് ചെയർപേഴ്​സൻ വി.ആർ. ജോഷി, ജനറൽ സെക്രട്ടറി സുദേഷ്​ എം. രഘു, ട്രഷറർ അഡ്വ. ടി.ആർ. രാജേഷ്​ എന്നിവർ പ്രസ്​താവനയിൽ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sangh parivarVellappally Natesan
News Summary - Vellapally repeats the bogus claim of the Sangh Parivar -Sree Narayana Manava Dharmam Trust
Next Story