എൻ.എസ്.എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീർന്നെന്ന് വെള്ളാപ്പള്ളി
text_fieldsതിരുവനന്തപുരം: എൻ.എസ്.എസ് പിന്തുണച്ചതോടെ ശശി തരൂരിന്റെ ഭാവി തീർന്നെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറവാടി നായർ എന്നൊക്കെ വിളിക്കുന്നത് ശരിയാണോ. ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി. താനാണ് ഇങ്ങനെയൊക്കെ പറഞ്ഞിരുന്നതെങ്കിൽ ആക്രമിക്കാൻ ആളുണ്ടാവുമായിരുന്നു. സുകുമാരൻ നായരുടെ പ്രസ്താവനക്കെതിരെ ഒരു കോൺഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ശശി തരൂർ എം.പി ഡല്‍ഹി നായരല്ല, കേരളപുത്രനും വിശ്വപൗരനുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.നേരത്തേ തിരുവനന്തപുരത്ത് മത്സരിക്കാന്‍ എത്തിയപ്പോള്‍ തരൂരിനെ താന്‍ ഡല്‍ഹി നായരെന്ന് വിളിച്ചിരുന്നു. ആ തെറ്റ് തിരുത്താനാണ് അദ്ദേഹത്തെ മന്നം ജയന്തി ഉദ്ഘാടനത്തിന് പെരുന്നയിലേക്ക് ക്ഷണിച്ചതെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
മന്നം ജയന്തി ഉദ്ഘാടനത്തിന് ശശി തരൂരിനെക്കാള്‍ യോഗ്യനായി മറ്റാരെയും കാണാന്‍ കഴിയുന്നില്ല. തരൂര്‍ കേരളത്തിന്റെ പുത്രനും വിശ്വപൗരനുമാണ്. ജയന്തി സമ്മേളനത്തിലെ സ്വാഗതപ്രസംഗത്തിൽ സുകുമാരന്‍ നായര്‍ പറഞ്ഞു.മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നീ അടിസ്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള പ്രവര്‍ത്തനങ്ങളാണ് മന്നത്ത് പത്മനാഭന് പഠിപ്പിച്ചത്. ആ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദേഹത്തിന്റെ കാലടിപ്പാതകളെ പിന്തുടരുകയാണ് എന്‍.എസ്.എസ് ചെയ്യുന്നത്. സാമൂഹിക, സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ വിപ്ലവ പ്രവര്‍ത്തനങ്ങളാണ് മന്നം നടത്തിയത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധഃപതിച്ച നായര്‍ സമൂഹത്തിന് അദ്ദേഹം ദിശാബോധം നല്കി.
സ്വന്തം സമുദായത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്നതിനൊപ്പം ഇതര സമുദായങ്ങള്‍ക്ക് ക്ഷോഭകരമായതൊന്നും ചെയ്യരുതെന്നും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നുമുള്ള മാര്‍ഗദര്‍ശനമാണ് അദ്ദേഹം നായര്‍ സമൂഹത്തിന് നല്‍കിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.