മലപ്പുറം തെരഞ്ഞെടുപ്പ്: വെള്ളാപ്പള്ളിയുേടത് അടവ് നയം –തുഷാർ
text_fieldsമലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന അടവ് നയത്തിെൻറ ഭാഗമെന്ന് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിൽ പ്രവർത്തിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. ബി.ഡി..ജെ.എസിന് എസ്.എൻ.ഡി.പി പിന്തുണയുണ്ടെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി സംസ്ഥാന സമിതിക്ക് ശേഷം തുഷാർ വ്യക്തമാക്കി.
അതേസമയം, ബി.ഡി.ജെ.എസിെൻറ കാര്യങ്ങൾ തീരുമാനിക്കുന്നതും പറയുന്നതും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി അല്ല, രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയ പാർട്ടിയാണ്. മലപ്പുറത്ത് എൻ.ഡി.എ സ്ഥാനാർഥി മത്സരിക്കുന്നത് ജയിക്കാനാണ്. മറ്റു അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളിെക്കാണ്ട് തുഷാർ വ്യക്തമാക്കി.
മലപ്പുറത്ത് മനഃസാക്ഷിക്കനുസരിച്ച് പ്രവര്‍ത്തകര്‍ വോട്ട് െചയ്യണമെന്നും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശെൻറ പ്രസ്താവന. എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിന് ലഭിക്കേണ്ട സ്ഥാനങ്ങളിൽ ഉടൻ പരിഹാരമാകുമെന്നും മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.