തുഷാറിന് വെള്ളാപ്പള്ളിയുടെ അനുഗ്രഹം
text_fieldsകൊല്ലം: സ്ഥാനാർഥിയായ മകൻ അനുഗ്രഹംതേടി കാൽതൊട്ടുവന്ദിച്ചപ്പോൾ എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞതെല്ലാം മറന്ന് ഒരു പിതാവ് മാത്രമായ ി. തലയിൽ കൈവെച്ച് തുഷാറിനെ അനുഗ്രഹിച്ചു. പിതാവിെൻറ അനുഗ്രഹം നൽകിയ ബലത്തിൽ, തൃശൂരിൽ എല്ലാ സമുദായത്തിെൻറയും വോട്ട് നേടി താൻ വിജയിക്കുമെന്ന് തുഷാർ പറഞ്ഞു. മകനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അമ്മ പ്രീതി നടേശനും പറഞ്ഞതോടെ ഇതുവരെയുള്ള വിവാദങ്ങളെല്ലാം വെറുമൊരു വീട്ടുകാര്യമായി ഒടുങ്ങി.
എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കില്ലെന്നും യോഗം ഭാരവാഹികൾ മത്സരിക്കുെന്നങ്കിൽ ഭാരവാഹിത്വം ഒഴിയണമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ, തൃശൂരിൽ എൻ.ഡി.എ സ്ഥാനാർഥിയായ തുഷാർ അനുഗ്രഹം തേടിയെത്തിയശേഷം മാധ്യമങ്ങളെകണ്ട വെള്ളാപ്പള്ളി, യോഗം ഭാരവാഹികൾ മത്സരിക്കരുെതന്നത് തെൻറ വ്യക്തിപരമായ അഭിപ്രായമാണെന്ന് വിശദീകരിച്ചു.
തുഷാർ അച്ചടക്കബോധവും സംഘടന ബോധവുമുള്ള നേതാവാണ്. തൃശൂരിൽ കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർഥി നേടിയതിനേക്കാൾ വോട്ട് ഇത്തവണ തുഷാർ നേടും. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും െവള്ളാപ്പള്ളി പറഞ്ഞു. തനിക്ക് മത്സരിക്കാൻ താൽപര്യം ഇല്ലായിരുെന്നന്നും ബി.ജെ.പി ദേശീയനേതൃത്വവും ബി.ഡി.ജെ.എസ് നേതൃത്വവും ആവശ്യപ്പെട്ടതിനാലാണ് മത്സരിക്കുന്നതെന്നും തുഷാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.