വെള്ളാപ്പള്ളി എന്‍ജി. കോളജിലെ ഇടിമുറി അടച്ചുപൂട്ടാന്‍ യുവജന കമീഷന്‍ ഉത്തരവ്
text_fieldsകായംകുളം: കറ്റാനം കട്ടച്ചിറ വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജിലെ ഇടിമുറി അടച്ചുപൂട്ടണമെന്ന് യുവജന കമീഷന്‍ ഉത്തരവ്. പ്രിന്‍സിപ്പലിന്‍െറ മുറിയോടുചേര്‍ന്ന ഇരുട്ടുമുറി സര്‍വകലാശാലയുടെ അനുവാദത്തോടെ മാത്രമെ തുറക്കാവൂവെന്നും വിദ്യാര്‍ഥികളുടെ പരാതികളില്‍ തെളിവെടുപ്പ് നടത്തി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്ക് ആരാധനക്ക് അവസരം ഒരുക്കണം. സര്‍വകലാശാല നിയമങ്ങള്‍ പാലിച്ചെ കോളജ് പ്രവര്‍ത്തിക്കാവൂ. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിദ്യാര്‍ഥികളുടെ അവകാശത്തില്‍ കടന്നുകയറുന്നോ എന്ന പരിശോധന നടത്തണമെന്ന് ജില്ല പൊലീസ് മേധാവിക്കും നിര്‍ദേശം നല്‍കി.
രക്ഷിതാക്കളാകേണ്ട അധ്യാപകര്‍ പ്രതികളായിവരുന്നത്് ആശങ്കയോടെ മാത്രമെ കാണാന്‍ കഴിയൂവെന്ന് ചെയര്‍പേഴ്സണ്‍ ചിന്ത ജറോം ‘മാധ്യമ’ത്തോട് പറഞ്ഞു.
കോളജ് മാനേജര്‍, പ്രിന്‍സിപ്പല്‍, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസു എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയത്. ഇരുട്ടുമുറിയില്‍ മര്‍ദിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീവിരുദ്ധ ഭാഷ ഉപയോഗിക്കല്‍, മുസ്ലിം കുട്ടികള്‍ക്ക് വെള്ളിയാഴ്ച പ്രാര്‍ഥന നിഷേധിക്കല്‍, നിയമവിരുദ്ധമായി പിഴയും ഭീമമായ ബസ് ഫീസും ഈടാക്കല്‍, ചട്ടവിരുദ്ധമായി പഠനസമയം ക്രമീകരിക്കല്‍, കലാകായിക പരിപാടികളും ടെക് ഫെസ്റ്റുകളും നടത്താതിരിക്കല്‍ തുടങ്ങിയവയായിരുന്നു പരാതി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നവംബര്‍ ആദ്യവാരം കമീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജറോം, അംഗം സുമേഷ് ആന്‍ഡ്രൂസ് എന്നിവര്‍ കോളജിലത്തെി തെളിവെടുത്തു. പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കള്‍ക്ക് പരാതി പറയാന്‍ അവസരം നല്‍കാറില്ളെന്ന് വിദ്യാര്‍ഥികള്‍ മൊഴിനല്‍കി.
യോഗത്തിന്‍െറ രേഖകള്‍ കമീഷന്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാനായില്ല.പ്രിന്‍സിപ്പലിന്‍െറ സാന്നിധ്യത്തില്‍ ഇടിമുറി സംബനന്ധിച്ച പരാതി വിദ്യാര്‍ഥികള്‍ കമീഷന്‍ മുമ്പാകെ ഉന്നയിച്ചു. തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അധികൃതര്‍ക്കായില്ല. തുടര്‍ന്നാണ് കോളജ് അധികൃതരരെ കമീഷന്‍ ആസ്ഥാനത്തേക്ക് വിളിച്ച് തെളിവെടുത്തത്. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനുവേണ്ടി അഭിഭാഷകനാണ് ഹാജരായത്. വിദ്യാര്‍ഥികളുടെ പരാതിയില്‍ പൊലീസ് കേസ് സംബന്ധിച്ച വിവരങ്ങള്‍ ജില്ല പൊലീസ് മേധാവിയും ഹാജരാക്കി. കോളജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചതല്ലാതെ തെളിവ് ഹാജരാക്കാന്‍ കഴിയാതിരുന്നത് വിദ്യാര്‍ഥികളുടെ പരാതി അംഗീകരിക്കലാണെന്ന്് കമീഷന്‍ നിരീക്ഷിച്ചു.
പ്രിന്‍സിപ്പലും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയും ഹാജരാകാതിരുന്നതും വീഴ്ച സമ്മതിച്ചതിന് തുല്യമാണ്. പ്രിന്‍സിപ്പലിനുവേണ്ടി ഹാജരായ അധ്യാപകനാകട്ടെ വെള്ളിയാഴ്ച പ്രാര്‍ഥന, പിഴ തുടങ്ങിയ കാര്യങ്ങളില്‍ വിദ്യാര്‍ഥികളുടെ പരാതികളെ സാധൂകരിക്കുന്ന തരത്തിലാണ് മൊഴിനല്‍കിയത്. വിദ്യാര്‍ഥികളുന്നയിച്ച പരാതികളെല്ലാം ശരിയാണെന്നും ഇതുസംബന്ധിച്ച് പരിഹാരമുണ്ടാകണമെന്നും നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.