നോട്ട് റദ്ദാക്കല്‍ നടപടി വേണ്ടത്ര ഗൃഹപാഠമില്ലാതെ -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ അസാധുവാക്കിയത് വേണ്ടത്ര ഗൃഹപാഠമില്ലാതെയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നല്ല ലക്ഷ്യത്തിനായിരുന്നെങ്കിലും അത് ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം വളരെ വലുതാണ്. എടുത്തുചാടി ചെയ്ത പരിഷ്കാരമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നോട്ട് അസാധുവാക്കൽ സാധാരണക്കാരെയാണ് ഏറെ ബുദ്ധിമുട്ടിക്കുന്നത്. പല വിവാഹ ചടങ്ങുകള്‍ നടത്തുന്നതിലും കുടുംബങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തനിക്ക് നേരിട്ടറിയാം. മദ്യശാലകളിലെ വില്‍പന കുറഞ്ഞത് നല്ല കാര്യമാണ്. എന്നാല്‍, ജനങ്ങളുടെ പ്രയാസം വിവരണാതീതമാണ്. എസ്.എന്‍.ഡി.പി അമ്പലപ്പുഴ യൂനിയന്‍ സംഘടിപ്പിച്ച മെറിറ്റ് ഈവനിങ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അര്‍ഹതയുള്ള പാവപ്പെട്ടവര്‍ക്ക് പ്രഫഷനല്‍-ആര്‍ട്സ് കോഴ്സുകളില്‍ പ്രവേശനത്തിനും പഠനത്തിനും ആവശ്യമായ സഹായം നല്‍കും. സ്വാശ്രയ കോളജില്‍ പഠിക്കുന്ന സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് ഫീസ് ഇളവ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.