Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആണും പെണ്ണും...

ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ട; നമ്മുടേത് ഭാരത സംസ്കാരമാണെന്ന് വെള്ളാപ്പള്ളി

text_fields
bookmark_border
ആണും പെണ്ണും ഒരുമിച്ചിരിക്കേണ്ട; നമ്മുടേത് ഭാരത സംസ്കാരമാണെന്ന് വെള്ളാപ്പള്ളി
cancel

കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നമുക്കൊരു സംസ്കാരമുണ്ടെന്നും അത് ഭാരത സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നമ്മളൊന്നും അമേരിക്കയിലും ഇംഗ്ലണ്ടിലുമല്ല താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ ഭാരതത്തിലെ സംസ്കാരമെന്നത് ആണും പെണ്ണും എല്ലാം കെട്ടിപ്പിടിച്ചിരിക്കുന്ന സംസ്കാരമ​ല്ല. ക്രിസ്ത്യൻ-മുസ്‍ലിം മാനേജ്മെന്റുകളുടെ കോളജുകളിൽ ആൺകുട്ടികളും പെൺകുട്ടികളും കെട്ടിപ്പിടിച്ചിരിക്കുന്നത് കാണാൻ സാധിക്കില്ല. എന്നാൽ, എസ്.എൻ.ഡി.പി യോഗത്തിന്റെയും എൻ.എസ്.എസിന്റെയും കോളജുകളിൽ വലിയ അരാജകത്വമാണ് കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappallyVellapally NatesansndpGender neutral
News Summary - vellappalli says that Male and female should not sit together
Next Story