Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.ഡി. സതീശന്റേത്‌...

വി.ഡി. സതീശന്റേത്‌ മാടമ്പിഭാഷ -വെള്ളാപ്പള്ളി

text_fields
bookmark_border
vellappally natesan
cancel

ചേ​ർ​ത്ത​ല: പ്ര​തി​പ​ക്ഷ നേ​താ​വ്‌ വി.​ഡി. സ​തീ​ശ​ന്റേ​ത്‌ മാ​ട​മ്പി​ഭാ​ഷ​യാ​ണെ​ന്ന്‌ എ​സ്‌.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​രി​ക്കു​ന്ന ക​സേ​ര​ക്ക്‌ യോ​ജി​ക്കാ​ത്ത രീ​തി​യി​ൽ സം​സാ​രി​ക്കു​ന്ന സ​തീ​ശ​ൻ ഉ​ട​ൻ എ​ന്തോ നേ​ടു​മെ​ന്ന ഭാ​വ​ത്തി​ലാ​ണ്. എ​സ്‌.​എ​ൻ ട്ര​സ്‌​റ്റ്‌ സെ​ക്ര​ട്ട​റി​യാ​യി ഒ​മ്പ​താം​ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്‌ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്‌. എ​ന്നാ​ൽ, സ​തീ​ശ​ന്റേ​ത്‌ അ​മ്പ​ല​പ്പ​റ​മ്പി​ലെ ഭാ​ഷ​യാ​ണ്‌. പ​ല ക​ഷ​ണ​ങ്ങ​ളാ​യ കോ​ൺ​ഗ്ര​സ്‌ സ​ർ​വ​നാ​ശ​ത്തി​ലേ​ക്കാ​ണ്​ പോ​കു​ന്ന​ത്. എ​ൽ.​ഡി.​എ​ഫ്‌ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള സാ​ഹ​ച​ര്യ​മാ​ണ്‌ നി​ല​നി​ൽ​ക്കു​ന്ന​ത്‌. ന​വ​കേ​ര​ള സ​ദ​സ്സ് ബ​ഹി​ഷ്‌​ക​രി​ച്ച യു.​ഡി.​എ​ഫ്‌ പ​ച്ച​യാ​യ രാ​ഷ്‌​ട്രീ​യം ജ​ന​ങ്ങ​ളോ​ട്‌ പ​റ​യാ​ൻ എ​ൽ.​ഡി.​എ​ഫി​ന്‌ അ​വ​സ​ര​മൊ​രു​ക്കി.

മു​സ്​​ലിം സ​മു​ദാ​യ​ത്തി​ലെ പു​രോ​ഗ​മ​ന​വാ​ദി​ക​ളെ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം എ​ത്തി​ച്ചാ​ൽ ന​ല്ല​താ​ണ്‌. പ​ക്ഷേ, മു​സ്​​ലിം ലീ​ഗി​നെ മു​ന്ന​ണി​യി​ലെ​ടു​ത്താ​ൽ എ​ൽ.​ഡി.​എ​ഫി​ന്‌ ഗു​ണ​മാ​കി​ല്ല. അ​നു​ന​യി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്‌ മു​ത​ലാ​ക്കി കോ​ൺ​ഗ്ര​സി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​നും കൂ​ടു​ത​ൽ പാ​ർ​ല​മെ​ന്റ്‌ സീ​റ്റ്‌ വാ​ങ്ങി​യെ​ടു​ക്കാ​നു​മാ​ണ്‌ ലീ​ഗി​ന്റെ ശ്ര​മമെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എസ്​.എൻ ട്രസ്റ്റ്​​: വെള്ളാപ്പള്ളി ഒമ്പതാം തവണയും സെക്രട്ടറി

ചേ​ർ​ത്ത​ല: ശ്രീ​നാ​രാ​യ​ണ ട്ര​സ്‌​റ്റ്‌ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ന​യി​ച്ച പാ​ന​ൽ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡോ. ​എം.​എ​ൻ. സോ​മ​നാ​ണ്​ ചെ​യ​ർ​മാ​ൻ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​താം ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി.​എ​ൻ. തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി (അ​സി. സെ​ക്ര), ഡോ. ​ജി. ജ​യ​ദേ​വ​ൻ (ട്ര​ഷ) എ​ന്നി​വ​രാ​ണ്​ മ​റ്റു​ ഭാ​ര​വാ​ഹി​ക​ൾ. അ​ന്തി​മ​ഫ​ലം മു​ഖ്യ​വ​ര​ണാ​ധി​കാ​രി അ​ഡ്വ. രാ​ജേ​ഷ്‌ ക​ണ്ണ​ൻ പ്ര​ഖ്യാ​പി​ച്ചു.

എ​ക്‌​സി​ക്യൂ​ട്ടി​വ്‌ അം​ഗ​ങ്ങ​ൾ: അ​ജി എ​സ്.​ആ​ർ.​എം, മോ​ഹ​ൻ ശ​ങ്ക​ർ, എ​ൻ. രാ​ജേ​ന്ദ്ര​ൻ, കെ. ​പ​ത്മ​കു​മാ​ർ, എ. ​സോ​മ​രാ​ജ​ൻ, കെ.​ആ​ർ. ഗോ​പി​നാ​ഥ്, പി.​എ​ൻ. ര​വീ​ന്ദ്ര​ൻ, സ​ന്തോ​ഷ് അ​ര​യ​ക്ക​ണ്ടി, മേ​ലാ​​ങ്കോ​ട് വി. ​സു​ധാ​ക​ര​ൻ, ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ്, പി. ​സു​ന്ദ​ര​ൻ, കെ. ​അ​ശോ​ക​ൻ പ​ണി​ക്ക​ർ, അ​ഡ്വ. സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ, പ്രേ​മ​രാ​ജ്, എ.​ജി. ത​ങ്ക​പ്പ​ൻ, പി.​എ​ൻ. ന​ട​രാ​ജ​ൻ, പി.​വി. ബി​നേ​ഷ് പ്ലാ​ത്താ​ന​ത്ത്. വി​ദ​ഗ്ധ അം​ഗ​ങ്ങ​ൾ: ഡോ. ​ജ​യ​റാം, മേ​ലാ​​ങ്കോ​ട് വി. ​സു​ധാ​ക​ര​ൻ, അ​ഡ്വ. പ്ര​ദീ​പ് വി​ജ​യ​ൻ.

പൊ​തു​യോ​ഗ​ത്തി​ൽ ഡോ. ​എം.​എ​ൻ. സോ​മ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​സി. സെ​ക്ര​ട്ട​റി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, ഡോ. ​ജി. ജ​യ​ദേ​വ​ൻ, അ​ഡ്വ. എ.​എ​ൻ. രാ​ജ​ൻ​ബാ​ബു, സ​ന്തോ​ഷ് അ​ര​യാ​ക്ക​ണ്ടി, പി.​എ​സ്‌.​എ​ൻ. ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തെരഞ്ഞെടുപ്പ് ഹൈകോടതി വിധിയുടെ ലംഘനം -എസ്​.എൻ.ഡി.പി സംരക്ഷണ സമിതി

കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ണ്ട​ക​ളെ ഇ​റ​ക്കി ഭ​ര​ണ​സ​മി​തി പി​ടി​ച്ചെ​ടു​ത്ത്​ എ​സ്.​എ​ൻ ട്ര​സ്റ്റി​നെ വെ​ള്ളാ​പ്പ​ള്ളി ​ന​ടേ​ശ​ൻ ‘വെ​ള്ളാ​പ്പ​ള്ളി ട്ര​സ്റ്റ്​’ ആ​ക്കി​യെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി സം​ര​ക്ഷ​ണ സ​മി​തി. വെ​ള്ളാ​പ്പ​ള്ളി നി​യ​മി​ച്ച റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ ട്ര​സ്റ്റ്​ സ്‌​കീ​മി​നും ഹൈ​കോ​ട​തി വി​ധി​ക്കു​മെ​തി​രാ​യി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. എ​സ്.​എ​ൻ ട്ര​സ്റ്റി​ന്റെ വ​സ്തു‌​വ​ക​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടോ ട്ര​സ്റ്റി​നെ വ​ഞ്ചി​ച്ചോ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​ർ​ക്ക് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ത്വം വ​ഹി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​രാ​ണ്. ഈ ​ഹൈ​കോ​ട​തി ഉ​ത്ത​ര​വ്​ നി​ല​നി​ൽ​ക്കെ പ്ര​തി​യാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ​യും മൈ​ക്രോ ഫി​നാ​ൻ​സ്​ കേ​സി​ൽ പ്ര​തി​യാ​യ എം.​എ​ൻ. സോ​മ​ന്‍റെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ച റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റു​ടെ ന​ട​പ​ടി കോ​ട​തി​വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ സ​മി​തി നി​യ​മ​ന​ട​പ​ടി​ തു​ട​ങ്ങി. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​സ്. ച​ന്ദ്ര​സേ​ന​ൻ, വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ പി.​എ​സ്. രാ​ജീ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​വി. പ​ര​മേ​ശ്വ​ര​ൻ, ട്ര​ഷ​റ​ർ പ്രേം​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ പ്ര​ദീ​പ് കു​ള​ങ്ങ​ര, ജെ.​പി. കു​ള​ക്ക​ട, സെ​ക്ര​ട്ട​റി അ​ഡ്വ. അ​നി​ൽ ല​ക്ഷ്‌​മ​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesanVD Satheesan
News Summary - vellappally natesan against VD satheesan
Next Story