കള്ളപ്പണ വേട്ട ന്യൂനപക്ഷങ്ങളെ മോദിക്ക് എതിരാക്കി –വെള്ളാപ്പള്ളി
text_fieldsതൊടുപുഴ: ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരെ ശക്തമായ നടപടിയെടുത്തതിനാലാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ നരേന്ദ്ര മോദിക്കെതിെര നിന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ. തൊടുപുഴ ഗുരു ഐ.ടി.ഐ മന്ദിരോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ ശബരിമല വലിയ വിഷയമായിരുന്നെങ്കിൽ എന്തുകൊണ്ട് എൻ.ഡി.എക്ക് നേട്ടമുണ്ടായില്ല. മോദിവിരുദ്ധ വികാരമാണ് കേരളത്തിൽ പ്രതിഫലിച്ചത്. സംസ്ഥാനത്ത് 50 ശതമാനം ന്യൂനപക്ഷമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ശക്തമാണെന്ന് കണ്ടപ്പോൾ ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെ സഹായിച്ചു.
ഭീകരവാദത്തിനും കള്ളപ്പണത്തിനും എതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നതിനാൽ ഇത്തവണ മോദി ഭരണത്തിൽ വരാൻ പാടില്ലെന്ന് ന്യൂനപക്ഷങ്ങൾ പ്രതിജ്ഞ െചയ്തു. അവർ ഒരേ മനസ്സായി മോദിക്കെതിരെ വോട്ട് ചെയ്തു. ആലപ്പുഴയിൽ എൽ.ഡി.എഫ് ജയിച്ചത് തെൻറ ഇടപെടൽ മൂലമാണെന്ന് വിശ്വസിക്കുന്നുവെെന്നും അദ്ദേഹം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.