Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2023 8:30 PM IST Updated On
date_range 20 March 2023 8:37 PM ISTമാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് വെള്ളാപ്പള്ളി; ‘ഇടത് പാർട്ടികൾ അവസരവാദ രാഷ്ട്രീയം സ്വീകരിച്ചെന്ന് വിമർശനം’
text_fieldsbookmark_border
കോതമംഗലം: തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. റബറിന് 300 രൂപ നൽകിയാൽ ബി.ജെ.പിക്ക് വോട്ട് നൽകാമെന്ന് അദ്ദേഹം പറഞ്ഞത് മുഴുവൻ കർഷകർക്കും വേണ്ടിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ആത്മീയ ആചാര്യനായ താൻ പറയുന്നത് അനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ട് ചെയ്യുമെന്ന ആത്മവിശ്വാസമാണ് ബിഷപ്പിനുള്ളത്. ഇടതു പാർട്ടികൾ പോലും ആദർശ രാഷ്ട്രീയം ഉപേക്ഷിച്ച് അവസരവാദ രാഷ്ട്രീയം സ്വീകരിച്ചു. കൂടുതൽ ശക്തിയുള്ളവരെ സഹായിക്കുക എന്ന അടവുനയമാണ് അവർ സ്വീകരിച്ച് വരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ കൊടിമര സമർപ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story