ഭരണകൂടത്തിെൻറ കൂടെനിന്ന് കാര്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവർ ബുദ്ധിമാന്മാർ, -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: ഭൂരിപക്ഷസമുദായങ്ങൾ ഒന്നിച്ചുനിൽക്കേണ്ട സമയം അതിക്രമിച്ചെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരസ്പരം തലതല്ലിക്കീറുന്നത് നിർത്തി നിലനിൽപിനായെങ്കിലും ഭൂരിപക്ഷസമുദായങ്ങൾ ഒന്നിക്കണം. മുസ്ലിം നേതാക്കൾ ക്രൈസ്തവസഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്. ഇവരെ പ്രീതിപ്പെടുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അപ്രസക്തമാകുമെന്നും സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
നായാടി മുതൽ നമ്പൂതിരി വരെയുള്ളവരുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമാണ്. അത് ആരുടെയും അവകാശങ്ങൾ പിടിച്ചെടുക്കാനല്ല. സാമൂഹികനീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്. പിന്നാക്ക സമുദായ ഐക്യത്തിനും സംവരണസമുദായങ്ങളുടെ അവകാശത്തിനായും വേണ്ടി സംവാദവും കൂട്ടായ്മയും പ്രക്ഷോഭവുമൊക്കെ നടത്തിയെങ്കിലും ചതിക്കപ്പെട്ട സമുദായമായി ഇൗഴവർ മാറി.
കുഞ്ഞാലിക്കുട്ടി ഒരുബിഷപിെൻറയും പാലസ് കയറിയിറങ്ങിയ ചരിത്രമില്ല. പച്ചതിരക്കി പാർലമെൻറിൽ എത്തിയപ്പോൾ അവിടെ പച്ചയില്ലെന്ന് കണ്ടപ്പോൾ ഇക്കരെ പച്ചക്കുവേണ്ടിയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത്. കുഞ്ഞാലിക്കുട്ടിയല്ല, ലീഗാണ് വരുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പലതും മുസ്ലിം വിഭാഗങ്ങൾ കൊണ്ടുപോയെന്ന് ആക്ഷേപിക്കുന്ന ബിഷപുമാർ തമ്മിെല അവകാശത്തർക്കം പറഞ്ഞുതീർക്കാനുള്ള ഒത്തുതീർപ്പാണിത്. ഭൂരിപക്ഷ സമുദായഐക്യം തകർക്കാൻ എല്ലാ തന്ത്രവും കുതന്ത്രവും നടത്തുന്നത് ഇവരെല്ലാമാണ്. ഭൂരിപക്ഷ ഐക്യത്തിന് ആരുനേതൃത്വം നൽകിയാലും കാലഘട്ടത്തിെൻറ അനിവാര്യതയാണ്.
ഭൂരിപക്ഷസമുദായങ്ങൾ തമ്മിൽ തല്ലുകയല്ല, തമ്മിൽ തല്ലിക്കുകയാണ്. നേരേത്ത ഉണ്ടായിരുന്ന ഐക്യമുന്നേറ്റം രാഷ്ട്രീയനേതാക്കളും ഇതരസമുദായക്കാരും ചേർന്ന് കൗശലപൂർവം പൊളിക്കുകയായിരുന്നു.നായർ എന്നാൽ എൻ.എസ്.എസ് മാത്രമല്ല. ഭൂരിപക്ഷസമുദായ ഐക്യം വേണമെന്ന് ഹിന്ദുക്കൾ
ആഗ്രഹിക്കുന്നുണ്ട്. ഇതിനെ തകർക്കാൻ രാഷ്ട്രീയക്കാർ ആരും മോശമല്ല. അവർക്ക് ന്യൂനപക്ഷത്തെ തകർക്കാൻ കഴിയില്ല. അവർ വോട്ടുബാങ്ക് മാറിയപ്പോൾ രാഷ്ട്രീയക്കാർ സാഷ്ടാംഗ പ്രണാമം നടത്തുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിലാണ് ജനാധിപത്യം മരിച്ചുപോയത്. ഇന്നലെവരെ ക്രൈസ്തവർക്കും മുസ്ലിംകൾക്കും ബി.ജെ.പി അലർജിയായിരുന്നു. ഇപ്പോൾ മുസ്ലിംകളിൽ ചിലർ നേതൃത്വത്തിലെത്തി. ഭരണകൂടത്തിെൻറ കൂടെനിന്ന് എന്നും കാര്യങ്ങൾ നേടിയെടുക്കാൻ ക്രൈസ്തവർ ബുദ്ധിമാന്മാരാണ്. തദ്ദേശ സ്ഥാപനങ്ങളിലെ വിജയം കണ്ട് ഇടതുമുന്നണി അഹങ്കരിക്കേെണ്ടന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.