മദ്യനയം: മതമേലധ്യക്ഷന്മാർ സർക്കാറിനെ പ്രതിസന്ധിയിലാക്കരുതെന്ന് വെള്ളാപ്പള്ളി
text_fieldsചേർത്തല: മദ്യവ്യവസായത്തെ എതിർത്ത് മതമേലധ്യക്ഷന്മാർ സർക്കാറിനെ പ്രതിസന്ധിയിലാക്കരുതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കണം. എതിർപ്പുമായി വന്ന മതമേലധ്യക്ഷന്മാർ യാഥാർഥ്യബോധം ഉൾക്കൊള്ളണം. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടികൾ മുടക്കിയാണ് ബാറുകൾ നടത്തുന്നത്. ഇതിനെ ആശ്രയിച്ച് ജീവിക്കുന്നവർ നിരവധിയാണ്. പ്രകൃതിദത്ത പാനീയമായ കള്ള് മദ്യമല്ല. നിരവധി പേരാണ് കള്ളുചെത്ത് ഉപജീവനമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ സഭ ബഹളംവെച്ചതുകൊണ്ട് ഒന്നും നടക്കാൻ പോകുന്നില്ല. പള്ളികളിൽ മദ്യപരെ വിലക്കാനും നേെരയാക്കാനുമുള്ള നടപടികളാണ് ചെയ്യേണ്ടത്.
നേരേത്ത മുതലുള്ള നിയമം മുൻനിർത്തി നല്ല മാംസം കിട്ടാനുള്ള നിയന്ത്രണം മാത്രമാണ് കശാപ്പ് വിലക്കിലൂടെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയത്. അറവിനുള്ള കാലി വിൽപന നയത്തിലെ അവ്യക്തത നീക്കണം.പ്രായമായ കാലികളെ എന്തു ചെയ്യണമെന്ന് വ്യക്തതയില്ലാത്തതിനാൽ നിയമത്തിലെ പോരായ്മകൾ പരിഹരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.