മുഖ്യമന്ത്രിക്കുചുറ്റും സവർണ ഉപജാപകവൃന്ദം -വെള്ളാപ്പള്ളി
text_fields
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുചുറ്റും സവർണ ഉപജാപകവൃന്ദം പ്രവർത്തിക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അവരുടെ സമ്മർദമാണ് ദേവസ്വം ബോർഡിലെ മുന്നാക്കസംവരണത്തിന് പിന്നിലെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. പിണറായിക്ക് ചിന്തിക്കാൻപോലും അവസരം കൊടുക്കാതെ കുട്ടനാട്ടിലെ ചാണ്ടി വിഷയമെന്ന കലക്കവെള്ളത്തിനിടക്ക് ഇത്രയും പെെട്ടന്ന് ഈ മീൻ പിടിച്ചുകൊണ്ടുപോകാൻ കാര്യമെന്താണ്. ഇതിൽ ഒരുന്യായവുമില്ല. കുടിലതന്ത്രമാണ് സവർണവിഭാഗം അവിടെ പ്രയോഗിച്ചത്. അംബേദ്കർ എഴുതിയ ഭരണഘടനയിൽ സാമ്പത്തികസംവരണം പറഞ്ഞിട്ടില്ല.
സംവരണവിഷയത്തിൽ സമുദായത്തെ വിളിച്ചുകൂട്ടി സംസാരിക്കാൻ തയാറായിരുെന്നങ്കിൽ പിണറായി തീർച്ചയായും ഇത് പ്രഖ്യാപിക്കില്ലായിരുന്നു. അയിത്തം കൽപിച്ച് തങ്ങളെ അകറ്റിനിർത്തുകയാണ് ചെയ്തത്. ഇടതുപക്ഷത്തുനിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. സർക്കാർ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പഠിക്കാതെയാണ് നേതാക്കൾ തീരുമാനം എടുത്തത്. ഇടതും വലതും മാറി ഭരിച്ചിട്ടും ക്ഷേത്രത്തിെൻറ കാര്യം വരുമ്പോൾ എല്ലാവരും ഒരേ തൂവൽപക്ഷികളായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ അനാസ്ഥ ഉണ്ടായിട്ടില്ല
ഓഖി ദുരന്തത്തിൽ സർക്കാർ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാറിനെകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. പ്രശ്നം രാഷ്ട്രീയവളർച്ചക്ക് ചിലർ ഉപയോഗിക്കുകയാെണന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ദുരന്തത്തിന് ഇരയായവരെ സർക്കാർ പരമാവധി സഹായിക്കുന്നുണ്ട്. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ കരുണയോടെ കാണണം. അതിന് കൂട്ടായ ചർച്ച നടത്തി യോജിച്ച് പരിഹാരം കാണാൻ ശ്രമിക്കണം. മരണത്തെപോലും രാഷ്ട്രീയവത്കരിക്കുന്നത് അഭികാമ്യമല്ല. കൂട്ടായ്മയോടെയുള്ള പ്രവർത്തനമാണ് ഉണ്ടാവേണ്ടത്. അതിനുപകരം ഭരണ, പ്രതിപക്ഷങ്ങൾ പരസ്പരം കുറ്റം പറയുകയാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.