പച്ച വർഗീയതക്ക് ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോ -വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് പറഞ്ഞത് പച്ച വർഗീയതയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പച്ച വർഗീയത പറഞ്ഞ ശേഷം മാപ്പ് പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും തള്ളിയിട്ടിട്ട് എണ്ണയിട്ടാൽ മതിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സമരത്തിന്‍റെ മറവിൽ അക്രമം നടത്തുന്നത് ശരിയല്ല. രണ്ടാം വിമോചന സമരമാണോ എന്ന് സംശയിക്കണം. വർഗീയ വിദ്വേഷം പടർത്തുന്ന രീതിയിൽ സമരം വ്യാപിച്ചു. സഭ സർക്കാറിന്‍റെ കൈകെട്ടിയിട്ടിരിക്കുന്നു. സമരം അടിച്ചമർത്തിയെങ്കിൽ സഹതാപതരംഗം ഉണ്ടായേനെ.
അഹങ്കാരത്തിന് കൈയും കാലും വെച്ചിട്ട് പുരോഹിത വേഷം ധരിച്ച് വരികയാണ്. മന്ത്രി ജനങ്ങളുടേതാണെന്നും മന്ത്രിക്ക് മാന്യത നൽകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.