Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമ്പത്തിക സംവരണം:...

സാമ്പത്തിക സംവരണം: സർക്കാറിന്‍റെ എടുത്തുചാട്ടത്തിന്​ തിരിച്ചടി -വെള്ളാപ്പള്ളി

text_fields
bookmark_border
vellappaly-nadesan
cancel
ആലപ്പുഴ: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള ഏകപക്ഷീയമായ സർക്കാർ തീരുമാനത്തിനുള്ള തിരിച്ചടിയാ​ണ്​ പ്രത്യാഘാതം സൂചിപ്പിച്ചുള്ള നിയമ വിദഗ്​ധരുടെ ഉപദേശമെന്ന്​ എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സവർണ ലോബിയുടെ താൽപര്യങ്ങൾക്ക്​ വഴങ്ങി കൂടിയാലോചന ഇല്ലാതെ സാമ്പത്തിക സംവരണം നടപ്പാക്കാൻ ശ്രമിച്ച സർക്കാറിന്​ അത്​ മോശം പ്രതിഛായ ഉണ്ടാക്കി. ഇത്തരത്തിലുള്ള പ്രധാന തീരുമാനങ്ങൾ എടുക്കു​േമ്പാൾ ദോഷവശങ്ങളെക്കുറിച്ച്​ ആലോചിക്കാൻ ഘടകകക്ഷികളുമായി പോലും ചർച്ച നടത്തിയില്ല. നിയമപരമായും ഭരണഘടനപരമായും നിലനിൽക്കാത്ത തീരുമാനത്തെ ചില സവർണ നേതാക്കളുടെ ഇംഗിതത്തിന്​ വഴങ്ങി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്​ അടിസ്ഥാനവർഗ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ട സർക്കാറിന്​ ഭൂഷണമല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpvellappally natesankerala newsmalayalam newsFinancial Reservation
News Summary - vellappally Natesan Related to Financial Reservation -Kerala News
Next Story