Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രൈസ്​തവ, മുസ്​ലിം...

ക്രൈസ്​തവ, മുസ്​ലിം വിഭാഗങ്ങളെ ഉൾപ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണസമിതി വികസിപ്പിക്കും

text_fields
bookmark_border
ക്രൈസ്​തവ, മുസ്​ലിം വിഭാഗങ്ങളെ ഉൾപ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണസമിതി വികസിപ്പിക്കും
cancel

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണത്തിന്​ നിലകൊള്ളുന്ന മുസ്​ലിം, ക്രൈസ്​തവ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ന വോത്ഥാനമൂല്യ സംരക്ഷണസമിതി വിപുലീകരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയ​​​​െൻറ സാന്നിധ്യത്തില്‍ ചേര്‍ന്ന ന വോത്ഥാന സംരക്ഷണസമിതിയുടെ സംസ്ഥാന യോഗത്തിലാണ്​ തീരുമാനം.

മാര്‍ച്ച് 15ന്​ മുമ്പ് ജില്ലകളില്‍ ബഹുജന കൂട്ടായ ്മ സംഘടിപ്പിക്കും. വനിതാ മതിലി​​​​െൻറ അവലോകനവും സംരക്ഷണസമിതിയുടെ ഭാവി പ്രവർത്തനവും ആലോചിക്കാനാണ്​ യോഗം വ ിളിച്ചത്​. സമിതിയുടെ സംഘടന സംവിധാനം ജില്ലതലം മുതൽ താലൂക്ക്തലംവരെ വിപുലീകരിക്കും. ഫെബ്രുവരി 15ന്​ മുമ്പ് ജില്ല കമ്മിറ്റികള്‍ രൂപവത്​കരിക്കും. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഒമ്പതംഗ നിർവാഹകസമിതി രൂപവത്​കരിക്കും. നിലവിലെ സംഘടനകൾക്ക്​ പുറമേ ന്യൂനപക്ഷ വിഭാഗങ്ങളിൽ​ സാമൂഹികപരിഷ്​കരണ രംഗത്ത്​ പ്രവർത്തിക്കുന്ന പണ്ഡിതരെയും വ്യക്​തികളെയും സമിതിയിൽ ഉൾപ്പെടുത്തും. ഇതിനനുസരിച്ച്​ സമിതി നിർവാഹകസമിതിയുടെ അംഗസംഖ്യ ഉയർത്തും.

നവോത്ഥാന ആശയങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള തുടര്‍ച്ചയായ ഇടപെടല്‍ വേണമെന്ന്​ യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉയരുന്ന ഭീഷണികൾ വകവെക്കേണ്ടതില്ല. ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതില്‍ ചരിത്രസംഭവമാക്കിയ സംഘടനകളെ അദ്ദേഹം അഭിനന്ദിച്ചു. എതിര്‍ത്തവരാണ് വനിതാ മതിലിന്​ കൂടുതല്‍ പ്രചാരണം നല്‍കിയത്.

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. വര്‍ഗീയമതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി. അതൊന്നും ഏശിയില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ വനിതാ മതിലില്‍ അണിനിരന്നെന്നും പിണറായി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാല ഐക്യവും സ്ഥിരംസംവിധാനവും വേണമെന്ന് സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. നിലവിലെ ഭാരവാഹികൾ തുടരാൻ തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVellapally Natesanmalayalam news
News Summary - Vellappally Natesan on Renascence-Kerala News
Next Story