Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്നുകാലി കശാപ്പ്​...

കന്നുകാലി കശാപ്പ്​ നിരോധനത്തെ പിന്തുണച്ച്​ വെള്ളാപ്പള്ളി

text_fields
bookmark_border
കന്നുകാലി കശാപ്പ്​ നിരോധനത്തെ പിന്തുണച്ച്​ വെള്ളാപ്പള്ളി
cancel

 

കൊല്ലം: കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതും മതപരമായി ബലിയർപ്പിക്കുന്നതും നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ച്​ എസ്​.എൻ.ഡി.പി​ യോഗം ജനറൽ സെ​​ക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം ലംഘിച്ചാണ്​ അറവുശാലകൾ ഏറെയും നടത്തുന്നതെന്ന്​ ​എസ്​.എൻ ട്രസ്​റ്റ്​ ആസ്​ഥാനത്ത്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. നിയ​​ന്ത്രണം ഏതിനും ആവശ്യമാണ്​. എന്തു​ ഭക്ഷണം കഴിക്കണമെന്നതടക്കമുള്ള സ്വാതന്ത്ര്യങ്ങൾ നിയന്ത്രണങ്ങൾക്ക്​ വിധേയമാണ്​. ചാരായം ഇഷ്​ടമാണെന്നു കരുതി​ അതു​ നടുറോഡിൽ വാറ്റിക്കുടിക്കാൻ നിയമം അനുവദിക്കുന്നില്ല. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ട നിരോധനത്തി​​െൻറ പ്രത്യാഘാതങ്ങളെക്കുറിച്ച്​ താൻ പഠിച്ചിട്ടില്ല. പഠിച്ചാലേ പറയാൻ കഴിയൂ. അതേസമയം, ഇപ്പോഴ​െത്ത നിരോധനത്തിനു മുമ്പ്​ കേ​ന്ദ്രത്തിന്​ സംസ്​ഥാനങ്ങളുടെ അഭിപ്രായം തേടാമായിരുന്നു. 

എസ്​.എൻ ട്രസ്​റ്റ്​ തെരഞ്ഞെടുപ്പിൽ തനിക്കെതിരായ ആരോപണങ്ങൾ വോട്ടർമാർ പുച്ഛിച്ചുതള്ളുകയാണുണ്ടായത്​. നല്ലൊരു പാനലിനെ രംഗത്തിറക്കാൻപോലും എതിരാളികൾക്കായില്ല. വിഘടനവാദമുയർത്തി പോയവർ മടങ്ങിവന്നാൽ സ്വാഗതം ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്​.എൻ​ ട്രസ്​റ്റ്​ ഒാഫിസിൽ നടന്ന ചടങ്ങിൽ ട്രസ്​റ്റ്​ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശനും ഡോ.എം.എൻ. സോമൻ (ചെയ.), തുഷാർ വെള്ളാപ്പള്ളി (അസി.സെക്ര.), ​േജാജി ജയദേവൻ (​ട്രഷ.) എന്നിവരടക്കം മറ്റു ഭാരവാഹികളും ചുമതലയേറ്റു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesancattle trade
News Summary - vellappally natesan support Centre’s new rules on cattle trade
Next Story