പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണം വേണം –വെള്ളാപ്പള്ളി
text_fieldsകൊല്ലം: മുന്നാക്കക്കാരുടേതുപോലെ പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് പ്രത്യ േക സംവരണം ഏർപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേ ശൻ. വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം യൂനിയൻ നിർമിച്ച ആദ്യ വീടിെൻറ സമർപ്പണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക വിഭാഗ കോർപറേഷൻ ചെയർമാനായി ആനയും അമ്പാരിയും കൊടുത്ത് ആർ. ബാലകൃഷ്ണപിള്ളയെ ഇരുത്തിയിരിക്കുകയാണ്. ആ വകുപ്പിന് സർക്കാർ കൊടുത്ത ആനുകൂല്യങ്ങൾ പോരെന്ന് പറഞ്ഞപ്പോൾ ചില പത്രങ്ങൾ കഴിഞ്ഞദിവസം വലിയ പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ചു.
പിന്നാക്ക വികസന കോർപറേഷനെക്കുറിച്ച് പറയാൻ ആരും തയാറാകുന്നില്ല. കഴിഞ്ഞ ഗവൺമെൻറിെൻറ കാലത്ത് യോഗം ശക്തമായ സമരം നടത്തിയാണ് പിന്നാക്ക വികസന കോർപറേഷൻ രൂപവത്കരിച്ചത്. ഇപ്പോൾ പണവും നൽകുന്നില്ല, ഉദ്യോഗസ്ഥരുമില്ല.
പിന്നാക്ക വിഭാഗക്കാർ എടുത്തുചാടും. മുന്നാക്കക്കാർ കൗശലക്കാരാണ്. അവർ അവിടെ തന്നെയിരിക്കും. ശബരിമല സമരവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിയായവരുടെ വിവരം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. സുരേന്ദ്രെൻറ പേരിൽ നൂറിലേറെ കേസുകളാണ്.
ഇതിെൻറയെല്ലാം തിരികൊളുത്തിയ ശ്രീധരൻപിള്ളയുടെ പേരിൽ വല്ല കേസുമുണ്ടോ?. കുരിട്ട് ന്യായവും നിയമവും പ്രയോഗിച്ച് നമ്മളെ തകർക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലം യൂനിയൻ പ്രസിഡൻറ് മോഹൻ ശങ്കർ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.