വെള്ളാപ്പള്ളി മുസ്ലിംവിരുദ്ധ പ്രസ്താവന പിൻവലിക്കണം -സാംസ്കാരിക പ്രവർത്തകർ
text_fieldsകൊച്ചി: ഇടതുമുന്നണിയുടെ തോൽവിക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന പ്രസ്താവന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിൻവലിക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ. വെള്ളാപ്പള്ളിയുടെ നിലപാട് വസ്തുതാവിരുദ്ധവും മതദ്വേഷം വളർത്തുന്നതും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതും അധിക്ഷേപാർഹവുമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന മുസ്ലിംകൾക്ക് സർക്കാർ സർവിസിലോ ഇതര സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിലോ അർഹമായ പ്രാതിനിധ്യംപോലും ഇതുവരെ ലഭ്യമായിട്ടില്ല. എന്നിട്ടും മുസ്ലിംകൾ അനർഹമായി പലതും കൈപ്പറ്റുകയാണെന്ന പ്രചാരണം വർഷങ്ങളായി സംഘ്പരിവാർ കേന്ദ്രങ്ങൾ ഉന്നയിക്കുന്നുണ്ട്. എൽ.ഡി.എഫ്-യു.ഡി.എഫ് നേതൃത്വങ്ങളോ സർക്കാർ പ്രതിനിധികളോ ഇത് ഖണ്ഡിക്കാൻ തയാറാകാത്തതാണ് ഈ കള്ളങ്ങൾ ജനമനസ്സിൽ വേരുപിടിക്കാൻ ഇടയാക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പറയാൻ ബാധ്യതയുള്ള ഇടതുസർക്കാറോ പാർട്ടിയോ ഇതുവരെ പ്രതികരിക്കാത്തത് ആശങ്കജനകമെന്നും പ്രസ്താവനയിൽ പറയുന്നു.
പി.കെ. സുധീഷ് ബാബു (മാള ശ്രീനാരായണ ഗുരുധർമ ട്രസ്റ്റ്), പി.പി. രാജൻ (ശ്രീനാരായണ സേവാസംഘം), അഡ്വ. പി.ആർ. സുരേഷ് (അഖില കേരള എഴുത്തച്ഛൻ സമാജം), ആർ. രാജഗോപാൽ (എഡിറ്റർ-അറ്റ് ലാർജ്, ടെലഗ്രാഫ്), സി.വി. മോഹൻ കുമാർ (ശ്രീനാരായണ ദർശനവേദി), ഫാ. ഡോ. വൈ.ടി. വിനയരാജ്, ചെറായി രാമദാസ്, ജെ. രഘു, ഡോ. അജയ് ശേഖർ, കെ.കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, ഡോ. കെ.എസ്. മാധവൻ, മൈത്രി പ്രസാദ്, ഏലിയാമ്മ, ഡോ. എം.എച്ച്. ഇല്യാസ്, എ.എസ്. അജിത്കുമാർ, പ്രഫ. ടി.ബി. വിജയകുമാർ, സുദേഷ് എം. രഘു, ഡോ. എ.കെ. ആദർശ, പ്രദീപ് കുളങ്ങര, വി.ബി. ഉണ്ണികൃഷ്ണൻ, കണ്ണൻ കാർത്തികേയൻ, എം.പി. പ്രശാന്ത്, ബാബുരാജ് ഭഗവതി, മനോജ് വി. കൊടുങ്ങല്ലൂർ, എൻ.ബി. അജിതൻ, അനൂപ് വി.ആർ, നിക്സൻ പി. ഗോപാൽ, അഖിൽ കുന്നേൽ, ലക്ഷ്മിപ്രഭ സ്നേഹലത, കെ. സുനിൽകുമാർ, സി.എസ്. മുരളി, ഡോ. ഒ.കെ. സന്തോഷ്, ഡോ. എ.കെ. വാസു, ഡോ. ടി.എസ്. ശ്യാംകുമാർ, ബിജു ഗോവിന്ദ്, രെൻഷ നളിനി, ശ്രീജ നെയ്യാറ്റിൻകര, ഡോ. വർഷ ബഷീർ, ബഷീർ മിസ്അബ്, ഡോ. ഔസാഫ് അഹ്സൻ, ഡോ. കെ. അഷ്റഫ്, ആബിദ് അടിവാരം, പി.എം. ലാലി, ജോളി ചിറയത്ത്, ഷമീർ കെ. മുണ്ടോത്ത്, ദേവദാസ് ക്ലാപ്പന, പ്രശാന്ത് ഗീത, അപ്പുൽ, സിന്ധു നെപ്പോളിയൻ, ലെനിൻ വി.ആർ, പ്രശാന്ത് കോളിയൂർ, എം.കെ. അബ്ദുസ്സമദ്, ഇല്യാസ് മംഗലത്ത്, അനൂപ് എം. ദാസ്, പി.എം. മാഹിൻ, കെ.എം. അബ്ദുൽ റഷീദ്, എം.എ. ബക്കർ, എൻ.കെ. അലി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.