Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2020 5:11 PM IST Updated On
date_range 9 Nov 2020 5:11 PM ISTജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്റെ കുടുംബം കോടതിയില്‍
text_fieldsbookmark_border
കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി വേല്‍മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയിലാണ് ഹരജി നല്‍കിയത്.
വ്യാജ ഏറ്റുമുട്ടലിലാണ് വേല്‍മുരുകനെ കൊലപ്പെടുത്തിയതെന്ന് കുടുംബം പറയുന്നു. സംഭവം സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്നും, സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
തമിഴ്‌നാട് തേനി സ്വദേശി വേല്‍മുരുകന്‍ പടിഞ്ഞാറത്തറ വനമേഖലയിലാണ് കൊല്ലപ്പെട്ടത്. വേല്‍മുരുകന്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് സഹോദരന്‍ അഡ്വ. മുരുകന്‍ നേരത്തെ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story