Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുണ്ടക്കയം വെമ്പാല...

മുണ്ടക്കയം വെമ്പാല ടോപ്പിൽ മലയിടിച്ചില്‍

text_fields
bookmark_border
മുണ്ടക്കയം വെമ്പാല ടോപ്പിൽ മലയിടിച്ചില്‍
cancel

മുണ്ടക്കയം(കോട്ടയം): കൊക്കയാര്‍ പഞ്ചായത്തിലെ വെമ്പാല ടോപ്പില്‍ മലയിടിച്ചില്‍. കൂറ്റന്‍ പാറയും മണ്ണും കിലോമീറ്ററുകളോളം ഒഴുകി. ഏക്കറുകണക്കിന്​ ഭൂമി നഷ്ടമായി. കൊക്കയാര്‍ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രമായ മദാമകുളത്തിന്​ സമീപം മുക്കുളം വെമ്പാല ടോപ്പില്‍ തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

രാത്രി വലിയ ശബ്ദം കേട്ടതായി കൊടുങ്ങ, ഇളങ്കാട്, മുക്കുളം സ്വദേശികള്‍ പറയുന്നു. രാവിലെ ആളുകള്‍ നടത്തിയ പരിശോധനയിലാണ് മലയിടിച്ചിൽ ശ്രദ്ധയിൽപ്പെട്ടത്​. പടിഞ്ഞാറെ പീടികയില്‍ ഷൈന്‍ മാത്യു, വെട്ടിക്കല്‍ ജോര്‍ജ്കുട്ടി, പൊട്ടങ്കുളം ജോണി മാത്യു എന്നിവരുടെ ഭൂമിയിലാണ്​ നാശം വിതച്ചത്​.

വാഗമണ്‍ ആത്മഹത്യ മുമ്പിന്​ എതിര്‍വശമാണ് മദാമ്മക്കുളവും വെമ്പാല ടോപ്പും. ഇവിടെ നിന്ന്​ കുത്തിറക്കമാണ്. എന്നാല്‍ മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഉരുണ്ടുവന്ന മണ്ണും പാറയും ഒന്നരകിലോമീറ്റര്‍ താഴെ പതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LandslideKerala Landslide
Next Story