നോട്ടീസ് നൽകിയിട്ടും പൊളിക്കാതെ വേമ്പനാട് തീരത്ത് 625 അനധികൃത കെട്ടിടങ്ങൾ
text_fieldsകൊച്ചി: നോട്ടീസ് നൽകി നടപടി ആരംഭിച്ചിട്ടും വേമ്പനാട് കായൽത്തീരത്ത് പൊളിക്കാ തെ 625 അനധികൃത കെട്ടിടങ്ങൾ. തീരനിയന്ത്രണമേഖല വിജ്ഞാപനപ്രകാരമുള്ള വിലക്ക് ലംഘിച ്ച് നിർമിച്ചവയെന്ന് കണ്ടെത്തിയ കെട്ടിടങ്ങൾക്കെതിരെ വർഷങ്ങൾക്കുമുമ്പ് ആരംഭി ച്ച നടപടിയാണ് നോട്ടീസിൽ ഒതുങ്ങിയത്. കായൽ കടന്നുപോകുന്ന മൂന്ന് ജില്ലയുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ നടപടി ആരംഭിച്ചവയുടെ കണക്കുമാത്രമാണിത്.
വാണിജ്യാവശ്യാർഥം നിർമിച്ചവയും അനധികൃത കെട്ടിടങ്ങളിൽ ഉൾപ്പെടുെന്നന്നാണ് പഞ്ചായത്ത് വകുപ്പ് കണ്ടെത്തൽ. വേമ്പനാട്ടുകായൽ സംരക്ഷണവുമായി ബന്ധപ്പെട്ട സ്വമേധയാ ഹരജിയിൽ ഹൈകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഇതുസംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ഉൾപ്പെടുത്തി പഞ്ചായത്ത് ഡയറക്ടറേറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് വേമ്പനാട്ടുകായലോരത്ത് പൊളിക്കൽ നടപടി നേരിടുന്ന കെട്ടിടങ്ങളെക്കുറിച്ച് പരാമർശമുള്ളത്. എറണാകുളം ജില്ലയിൽ വേമ്പനാട്ടുകായലോരം കൈയേറി നിർമിച്ച 383 കെട്ടിടങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.
ആലപ്പുഴ ജില്ലയിൽ 212 കെട്ടിടങ്ങളാണ് ഇങ്ങനെ നിർമിച്ചത്. അനധികൃതമെന്ന് കണ്ടെത്തിയ പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കാപികോ റിസോർട്സും മഡ്ഡി റിസോർട്സും പൊളിക്കുന്നതിനെതിരെ സുപ്രീംകോടതിയിൽനിന്ന് സമ്പാദിച്ച സ്റ്റേ തുടരുകയാണ്. കോട്ടയം ജില്ലയിൽ നിയമലംഘനം നടത്തിയ 30 കെട്ടിടങ്ങളാണുള്ളത്. കേരള പഞ്ചായത്തീരാജ് ആക്ട് 235 (ഡബ്ല്യു) പ്രകാരമാണ് നിയമലംഘകർക്ക് നോട്ടീസ് നൽകി പൊളിച്ചുനീക്കാൻ നടപടി ആരംഭിച്ചത്. തുടർനടപടി സ്വീകരിച്ചെന്നാണ് പഞ്ചായത്ത് ജോയൻറ് ഡയറക്ടറുടെ വിശദീകരണമെങ്കിലും വ്യക്തമായ നടപടികൾ പ്രതിപാദിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.